Thursday, 17 August 2017

സ്കൂള്‍ ഗാന്ധിദര്‍ശന്‍

ഗാന്ധിദര്‍ശന്‍ കൂട്ടുകാര്‍ ബിന്ദുശ്രീനിവാസ് റ്റീച്ചറിന്റെ നേതൃത്വത്തില്‍ ഇന്നു  ലോഷനുണ്ടാക്കി.





ഇന്നത്തെ അസംബ്ലിയില്‍


പഠനോപകരണശേഖരണം,ഒരു കൈ സഹായം,സ്കൂള്‍ലൈബ്രറിയ്ക്കൊരു പുസ്തകം പിന്നെ ഉച്ചഭക്ഷണം കഴിക്കാനുള്ള പാത്രം ഇതൊക്കെ  ചെയ്തത് എട്ടു സി യിലെ കൂട്ടുകാര്‍ 




മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം

മാലിന്യനിര്‍മാര്‍ജന ബോധവല്‍ക്കരണം കൈയുറപാവനാടകം           'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' 





Thursday, 10 August 2017

ഇന്നത്തെ അസംബ്ലിയില്‍

ഇന്നു സമ്മാനം.....
ശാസ്ത്രക്ലബ്ബ് ഹിന്ദിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരങ്ങള്‍ക്ക് സമ്മാനം ജന്മദിനത്തിനു സ്കൂള്‍ലൈബ്രറിക്കൊരു പുസ്തകം












യുദ്ധവിരുദ്ധദിനാചരണവും സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനവും.

നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധദിനാചരണവും സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനവും നടന്നു.സ്കൂള്‍ ഗാന്ധിദര്‍ശന്‍ കണ്‍വീനറും അധ്യാപികയുമായ ബിന്ദുശ്രീനിവാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളില്‍ സ്നേഹപ്രാവൊരുക്കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം നടന്നു. യുദ്ധവും സംസ്കാരവും, ലോകമഹായുദ്ധങ്ങള്‍, യുദ്ധവും കുട്ടികളും, യുദ്ധവിരുദ്ധമായ ഗാന്ധീയന്‍ ആശയങ്ങള്‍, യുദ്ധവും ശാസ്ത്രവും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തു.


സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം ഗാന്ധിജിയുടെ സന്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വലിയമല പൊലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്പെക്ടര്‍ അജേഷ് വി നിര്‍വ്വഹിച്ചു.കണ്‍വീനര്‍ ബിന്ദുശ്രീനിവാസ് സ്കൂള്‍ ഗാന്ധിദര്‍ശന്‍ പരിപാടികളുടെ വിശദീകരണം നടത്തി. 'ഗാന്ധീയന്‍ ആദര്‍ശങ്ങളിന്ന്' എന്ന വിഷയത്തില്‍ ഗോപികരവീന്ദ്രന്‍ പ്രഭാഷണം നടത്തി.വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു ഹെഡ്മിസ്ട്രസ് എം ജെ റസീന സംസാരിച്ചു.










Wednesday, 2 August 2017

കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്


കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്

ഉദ്ഘാടനം ഞങ്ങളുടെ സ്കൂളില്‍

കേരള സംസ്ഥാന പൗള്‍ട്രി വികസനകോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്' സ്കൂള്‍തല വിതരണോദ്ഘാടനം കരിപ്പൂര്‍ ഗവ.ഹെെസ്കൂളില്‍ നടന്നു. ​​​​​​​
എം എല്‍ എ ശ്രീ സി ദിവാകരന്‍ വിദ്യാര്‍ത്ഥിനി സൗരഭ്യയ്ക്ക് കോഴിക്കുഞ്ഞിനെ നല്‍കി ഉദ്ഘാടനം ചെയ്തു.
കെ എസ് പി ഡി സി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം സ്വാഗതം പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ലേഖ വിക്രമന്‍
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ്‍കുമാര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി ഹരികേശന്‍നായര്‍ വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാരാജേഷ് മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീലത എന്നിവര്‍ പങ്കെടുത്തു.പ്രഥമാധ്യാപിക റസീന എം ജെ നന്ദി പറഞ്ഞു