Sunday, 8 April 2018

മികവുത്സവം


'മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. കേരള സര്‍വകലാശാല എം എ ഹിന്ദി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എല്‍ ആര്യയെ ഈ ചടങ്ങില്‍ ചെയര്‍മാന്‍ അനുമോദിച്ചു.വിദ്യാര്‍ത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് രക്ഷകര്‍ത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ വിവിധവിഷയങ്ങള്‍ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഐറ്റി @സ്കൂളും എസ് ഇ ആര്‍ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോര്‍ട്ടലായ 'സമഗ്ര' വിദ്യാര്‍ത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ്‍കുമാര്‍, കൗണ്‍സിലര്‍മാരായ സാബു സി, റ്റി അര്‍ജുനന്‍, സുമയ്യ മനോജ്, എന്‍ ആര്‍ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാര്‍, ബി പി ഒ മോഹനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

















No comments:

Post a Comment