Saturday, 28 July 2018

ശില്പശാല

ഇന്ന്  ഞങ്ങളുടെ  വിദ്യാലയത്തില്‍ വച്ച് 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പാവനിര്‍മാണത്തിലും അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പരിശീലനം നല്‍കി.മുനിസിപ്പാലിറ്റി അക്കാദമിക് കൗണ്സിലിന്റെ പ്രോജക്ട് ആയാണ് ഇതു നടന്നത്.കൈയ്യുറപ്പാവ നിര്‍മിക്കുന്നതില്‍ വേണുഗോപാല്‍ സാറും,അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ ഗംഗയുമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിര്‍മിച്ചു.മാല,വള,കമ്മല്‍,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബീര്‍ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കള്‍ ഉണഅടാക്കുന്നതില്‍ കുട്ടികള്‍ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ സുരേഷ്‍കുമാര്‍  പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത പവി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി മംഗളാംബാള്‍ നന്ദിയും പറഞ്ഞു.













Wednesday, 25 July 2018

ഹിന്ദിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ഹിന്ദി ഡിജിറ്റല്‍ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങള്‍ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു


എഴുത്തുത്സവം

വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആര്‍ട്സ്ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയില്‍ മത്സരം നടന്നു




ക്ലാസ് ലൈബ്രറിയ്ക്കൊരു സമ്മാനം

  98 ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഞങ്ങളുടെ ക്ലാസ്ലൈബ്രറിയ്ക്ക് അലമാര ചെയ്തുതന്നു.


ഹരിതസേന

ഹരിതസേനയുടെ പ്രവര്‍ത്തനങ്ങളാരംഭിച്ചു




Sunday, 22 July 2018

ചാന്ദ്രദിനം

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്തു


















ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം

 ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറിൽ പരിശീലനം നല്കിയത് പത്താം ക്ലാസുകാരിയും കഴിഞ്ഞവർഷത്തെ ഐ റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും നേടിയ മഹേശ്വരിയും ലിറ്റിൽ കൈറ്റ് അംഗം ആയ കൃഷ്ണദേവുമായിരുന്നു 


Saturday, 14 July 2018

മഴനടത്തം -2018

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വര്‍ഷവും.ഞങ്ങളും പങ്കടുത്തു.











ലിറ്റില്‍ കൈറ്റ് അനിമേഷന്‍ പരിശീലനം രണ്ടാം ദിവസം



Wednesday, 4 July 2018

സ്കൂള്‍ ലിറ്റില്‍ കൈറ്റ് സമൂഹത്തിലേയ്ക്ക്


കരിപ്പൂര് ഗവ.ഹൈസ്കൂള്‍ 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തില്‍ High school, Higher secondary വിദ്യാര്‍ത്ഥികള്‍ക്കായി 1-7-2018 (ജൂലൈ 1 ‍ഞായര്‍) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗണ്‍ എല്‍ പി എസ് ല്‍ വച്ച് റാസ്പ്‌ബറി പൈ(സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,