ഇന്ന് ഞങ്ങളുടെ വിദ്യാലയത്തില്‍ വച്ച് 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പാവനിര്‍മാണത്തിലും അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പരിശീലനം നല്‍കി.മുനിസിപ്പാലിറ്റി അക്കാദമിക് കൗണ്സിലിന്റെ പ്രോജക്ട് ആയാണ് ഇതു നടന്നത്.കൈയ്യുറപ്പാവ നിര്‍മിക്കുന്നതില്‍ വേണുഗോപാല്‍ സാറും,അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ ഗംഗയുമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിര്‍മിച്ചു.മാല,വള,കമ്മല്‍,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബീര്‍ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കള്‍ ഉണഅടാക്കുന്നതില്‍ കുട്ടികള്‍ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ സുരേഷ്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത പവി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി മംഗളാംബാള്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment