കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും നവീകരിച്ച സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും
കരിപ്പൂര്
ഗവ.ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും നവീകരിച്ച സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും
നടന്നു.ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.നവീകരിച്ച
സ്കൂള്‍ ലൈബ്രറി അദ്ദേഹം കുട്ടികള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ ജോതിക വി
ഭരണഘടനയുടെ ആമുഖം വായിച്ചു.പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്
അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.സ്കൂള്‍
ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍
സംഗീതരാജേഷ് പ്രകാശനം ചെയ്തു.ലിറ്റില്‍കൈറ്റ്സ് അംഗം അശ്വനി എസ് നായര്‍
മാഗസിന്‍ പരിചയപ്പെടുത്തി.കുട്ടികള്‍ വിവിധ കലാപരിപാടികള്‍
അവതരിപ്പിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് റ്റി അര്‍ജുനന്‍,കൗണ്‍സിലര്‍മാരായ
വട്ടപ്പാറ ചന്ദ്രന്‍, ഒ എസ് ഷീല,എന്നിവര്‍ ആശംസ പറഞ്ഞു.കെ പ്രതീപ് നന്ദി
പറഞ്ഞു. സുമയ്യ മനോജ്,റ്റി ലളിത,അഡ്വ.അരുണ്‍കുമാര്‍,ഡി പ്രസാദ്,എസ് ആര്‍
ശ്രീലത,ഷീജാബീഗം,സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്, ജി എസ് മംഗളാംമ്പാള്‍
സ്കൂള്‍ ലീഡര്‍ മുഹമദ്ഷാ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment