ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച. പഠിക്കാൻ പഠിക്കാം എന്ന വിഷയത്തിലുള്ള ഓൺലൈൻ ചർച്ചയിൽ അതിഥിയായെത്തിയത് എസ്.എൽ.സഞ്ജീവ്കുമാർ. തിരുവനന്തപുരം ജില്ലയിലെ പലസ്കൂളുകളിൽ നിന്നായി കുട്ടികളും അധ്യാപകരും പങ്കെടുത്തു. 1196 ചിങ്ങം 12 (2020 ആഗസ്ത് 28) വെള്ളിയാഴ്ച അയ്യങ്കാളി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന,ദേവിക,ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്
കേൾക്കാൻ ഈ ലിങ്ക് click ചെയ്യുക.ഇന്നലത്തെ ചർച്ച ഇവിടെ കേൾക്കാം
https://newaudiomagazine.blogspot.com/2020/08/sanjeevkumar.html
Friday, 28 August 2020
പഠിക്കാൻ പഠിക്കാം
Monday, 17 August 2020
ചിങ്ങമാസം നവോത്ഥാന മാസം...
ഞങ്ങളുടെ കുട്ടികള്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഗൂഗിള്‍ മീറ്റ് കൂട്ടായ്മയിലായിരുന്നു.ചിങ്ങമാസം നവോത്ഥാന മാസം...ഭൂമിയുടെ അവകാശികള്‍ ഇതുരണ്ടുമായിരുന്നു വിഷയം.സംസാരിച്ചത് എഴുത്തുകാരായ(എഴുത്തുകാര്‍മാത്രമല്ല) അന്‍വര്‍ അലിയും അനിതാ തമ്പിയും.നേതൃത്വം നല്‍കിയത് മീനാങ്കല്‍ സ്കൂളിലെ കുട്ടികളുടെ ചര്‍ച്ചാവേദിയിലെ മിടുക്കികളും പിന്നെ ഉദയനും.ഞങ്ങളുടെ സ്കൂളിലെ കുട്ടികളുള്‍പ്പെടെ നെടുമങ്ങാടുള്ള വിവിധ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.നല്ലൊരു വര്‍ത്തമാനമായിരുന്നുവത്.കുട്ടികളോടൊപ്പം സഞ്ചരിക്കാനും സംസാരിക്കാനും അറിയുന്നവര്‍ ഇടപെടുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ മനോഹരമാകും.ഭൂമിയുടെ അവകാശികളില്‍ തുടങ്ങി EIA വരെയെത്തി കുട്ടിളുടെ ചോദ്യങ്ങള്‍. മാത്രമല്ല ഞങ്ങളുടെ സ്കൂളിലെ കൃഷി ചെയ്യുന്നതില്‍ താല്‍പര്യമുള്ള കുട്ടികള്‍ ഈ കര്‍ഷക ദിനത്തില്‍ ഏറ്റവും നല്ല കര്‍ഷക എച്ച് എം നുള്ള അവാര്‍ഡ് നേടിയ ജയകുമാര്‍ സാറുമായും ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു.പുതിയസങ്കേതങ്ങള്‍ ഈ കോവിഡ് കാലത്ത് എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നതാണ്.കുട്ടികള്‍ക്കുള്ള ഒരു ഓണ്‍ലൈന്‍പ്ലാറ്റ്ഫോം ആണ് ഞങ്ങളുദ്ദേശിക്കുന്നത്.
ചിങ്ങം ഒന്ന് കര്‍ഷകദിനവും.
ഇന്ന് ചിങ്ങം ഒന്ന് കര്‍ഷകദിനവും...പിന്നെ കോവിഡ്കാലം
കോവിഡ്കാലത്ത് കുട്ടികളും അധ്യാപകരും പച്ചക്കറികൃഷിയിലും,പൂച്ചെടികള്‍ നടുന്നതിലും ശ്രദ്ധിച്ചുവെന്നത് അവരുടെ പോസ്റ്റുകളിലൂട ബോധ്യപ്പെട്ട കാര്യമാണ്.അതുകൊണ്ട്തന്നെ ഏറ്റവും നന്നായി സ്കൂളില്‍ കൃഷിചെയ്തതിന്റെ പേരില്‍ നല്ല കര്‍ഷക(എച്ച് എം) നായി ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രഥമാധ്യാപകനെയാണ് കുട്ടികള്‍ക്ക് പരിചപ്പെടുത്തിയത്.നെടുമങ്ങാട് യു പി സ്കൂളില്‍ പ്രഥമാധ്യപകനായ ജയകുമാര്‍സാര്‍.അവര്‍ ഗൂഗിള്‍ മീറ്റിലവരുടെ കൃഷി സംശയങ്ങള്‍ സാറിനോട് പങ്കുവച്ച് ഉത്തരം തേടി.
Sunday, 16 August 2020
Saturday, 15 August 2020
കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം
എല്‍ കെ ജി മുതല്‍ പത്താം ക്ലാസുവരെയുള്ള കൂട്ടുകാര്‍ ഓണ്‍ലൈനില്‍ പറഞ്ഞും പാടിയും വരച്ചും ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
Tuesday, 11 August 2020
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനാഘോഷവും ഓണ്‍ലൈനായി.ചാന്ദ്രദിനപ്പാട്ടുള്‍,ചിത്രങ്ങള്‍,ചാന്ദ്രദിനപത്രം,ചാന്ദ്രദിന പ്രാധാന്യത്തെ കുറിച്ചുപറയുന്ന വോയിസ് മെസേജ് തുടങ്ങിയവ കുട്ടികള്‍ പങ്കുവച്ചു.എല്‍ പി യു പി വഎച്ച് എസ് വിഭാഗം അധ്യാപകര്‍ കുട്ടികളെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.ക്ലാസുഗ്രൂപ്പുകളില്‍ സൃഷ്ടികള്‍ പങ്കുവച്ചു.
യുദ്ധവിരുദ്ധദിനാചരണം
യുദ്ധവിരുദ്ധസന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം കുട്ടികളും അധ്യാപകരും ഓണ്‍ലൈനായി ചെയ്തു.യുദ്ധവിരുദ്ധപോസ്റ്ററുകള്‍,ചിത്രങ്ങള്‍,സന്ദേശക്ലിപ്പുകള്‍ ഇവയൊക്കെ ധാരാളമായി കുട്ടികള്‍ തയ്യാറാക്കി അവതരിപ്പിച്ചു.എല്‍ പി യു പി എച്ച് എസ് വിഭാഗം കുട്ടികള്‍ പങ്കെടുത്തു.കൈന്‍മാസ്റ്ററില്‍ വീഡിയോ ,ചിത്രം ഇവ എഡിറ്റ് ചെയ്ത് യുദ്ധവിരുദ്ധദൃശ്യങ്ങളവതരിപ്പിച്ചു.
ലഹരിവിരുദ്ധദിനം
' മികച്ച കരുതലിന് മികച്ച അറിവ് 'എന്ന സന്ദേശമുയര്‍ത്തി സ്കൂള്‍ സയന്‍സ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലഹരിവിരുദ്ധദിനം ആചരിച്ചു.ഹെഡ്മിസ്ട്രസ് ജി ബിന്ദു ലഹരിവിരുദ്ധസന്ദേശസമവതരിപ്പിച്ചു.എക്സൈസ് ഓഫീസര്‍ രാജ്കുമാര്‍ സാറിന്റെ ബോധവല്‍കരണവീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കുട്ടികള്‍ക്കു നല്‍കി.ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഉപന്യോസം,കാര്‍ട്ടൂണ്‍,വരച്ച ചിത്രങ്ങള്‍,പോസ്റ്റര്‍ എന്നിവ കുട്ടികള്‍ പങ്കുവച്ചു.