Monday 17 August 2020

ചിങ്ങമാസം നവോത്ഥാന മാസം...

 ഞങ്ങളുടെ കുട്ടികള്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഗൂഗിള്‍ മീറ്റ് കൂട്ടായ്മയിലായിരുന്നു.ചിങ്ങമാസം നവോത്ഥാന മാസം...ഭൂമിയുടെ അവകാശികള്‍ ഇതുരണ്ടുമായിരുന്നു വിഷയം.സംസാരിച്ചത് എഴുത്തുകാരായ(എഴുത്തുകാര്‍മാത്രമല്ല) അന്‍വര്‍ അലിയും അനിതാ തമ്പിയും.നേതൃത്വം നല്‍കിയത് മീനാങ്കല്‍ സ്കൂളിലെ കുട്ടികളുടെ ചര്‍ച്ചാവേദിയിലെ മിടുക്കികളും പിന്നെ ഉദയനും.ഞങ്ങളുടെ സ്കൂളിലെ കുട്ടികളുള്‍പ്പെടെ നെടുമങ്ങാടുള്ള വിവിധ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.നല്ലൊരു വര്‍ത്തമാനമായിരുന്നുവത്.കുട്ടികളോടൊപ്പം സഞ്ചരിക്കാനും സംസാരിക്കാനും അറിയുന്നവര്‍ ഇടപെടുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ മനോഹരമാകും.ഭൂമിയുടെ അവകാശികളില്‍ തുടങ്ങി EIA വരെയെത്തി കുട്ടിളുടെ ചോദ്യങ്ങള്‍. മാത്രമല്ല ഞങ്ങളുടെ സ്കൂളിലെ കൃഷി ചെയ്യുന്നതില്‍ താല്‍പര്യമുള്ള കുട്ടികള്‍ ഈ കര്‍ഷക ദിനത്തില്‍ ഏറ്റവും നല്ല കര്‍ഷക എച്ച് എം നുള്ള അവാര്‍ഡ് നേടിയ ജയകുമാര്‍ സാറുമായും ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു.പുതിയസങ്കേതങ്ങള്‍ ഈ കോവിഡ് കാലത്ത് എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നതാണ്.കുട്ടികള്‍ക്കുള്ള ഒരു ഓണ്‍ലൈന്‍പ്ലാറ്റ്ഫോം ആണ് ഞങ്ങളുദ്ദേശിക്കുന്നത്.


 

No comments:

Post a Comment