Friday, 17 September 2021

എസ് പി സി ഉദ്ഘാടനം

 

 

കരിപ്പൂര് ഗവ ഹൈസ്കൂളില്‍ എസ് പി സി ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT)ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.വലിയമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് സ്കൂള്‍ എസ് പി സി സര്‍ട്ടിഫിക്കറ്റ് കൈമാറി.സ്കൂള്‍തല കമ്മ്യൂണിറ്റി ഓഫീസര്‍മാരായ വി എസ് പുഷ്പരാജ്, ജാസ്മിന്‍കരീം എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വസന്തകുമാരി , വാര്‍ഡ് കൗണ്‍സിലര്‍ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണന്‍ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവര്‍ ആശംസ പറഞ്ഞു.

 

 





Thursday, 16 September 2021

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന വീടൊരു വിദ്യാലയം പദ്ധതിയ്ക്ക് കരിപ്പൂര്ഗവ ഹൈസ്കൂളില് തുടക്കമായി.ഈ മഹാമാരിക്കാലത്ത് കുട്ടികളുടെ പഠനകാര്യങ്ങളില് അവരെ സഹായിക്കാനും പിന്തുണ നല്കാനും രക്ഷിതാക്കളെ തയ്യാറെടുപ്പിക്കുന്നതിനായി തുടക്കം കുറിച്ചതാണീ പദ്ധതി.
ഇന്ന് ഏഴാം ക്ലാസ് വിദ്യാര്ത്ഥിനിയായ ഋതുനന്ദയുടെ വീട്ടിലായിരുന്നു തുടക്കം.ഹെഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്ത പരിപാടിയില് വാര്ഡ് കൗണ്സിലര് സംഗീതരാജേഷ്,നെടുമങ്ങാട് ബി ആര് സി ട്രയിനര് അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റ്സ് ആര് എന്നിവര് ആശംസ പറഞ്ഞു..ഋതുനന്ദ സസ്യങ്ങളില് ലെയറിംഗ് നടത്തുന്ന രീതി പരിചയപ്പെടുത്തി.രക്ഷിതാക്കളഉടെ പിന്തുണയോടെ നന്നായി അവതരിപ്പിച്ച ഋതുനന്ദയെ എല്ലാവരും അഭിനന്ദിച്ചു.സ്കൂള് എസ് ആര് ജി കണ്വീനര് ശുഭ ജി ആര് നന്ദി പറഞ്ഞു.അധ്യാപകരായ എന് മനോഹരന്, ലീനരാജ് എസ് എസ് , ശ്രീലേഖ ഒ , അനു എന് എസ് എന്നിവര് പങ്കെടുത്തു.





 

Tuesday, 14 September 2021

പുതിയ ഐ റ്റി ലാബിനൊരു സമ്മാനം

ഞങ്ങളുടെ ഷാരോണ്‍ ഐ റ്റി ലാബിനായി വലിയ കാന്‍വാസില്‍ അതിസുന്ദരമായി ചിത്രം വരച്ചു






 

ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളില്‍ എസ് എസ് കെ വഴി ലഭ്യമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച രണ്ട് ക്ലാസ് മുറികളുടേയും ആര്‍ എം എസ് എ വഴി ലഭിച്ച ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ ചെലവില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനവും കിഫ്‌ബി വഴി അനുവദിച്ച ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ്,നഗരസഭ വൈസ്‌ചെയര്‍മാന്‍ സി രവീന്ദ്രന്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി്റ്റി ചെയര്‍ പേഴ്സണ്‍ പി വസന്തകുമാരി,പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ് അജിത,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ് സിന്ധു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി സതീശന്‍,വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ്, കരിപ്പൂര് ഷിബു, മഹേന്ദ്രന്‍ ആചാരി, എ രാധാകൃഷ്ണന്‍ നായര്‍, എസ് എസ് കെ/ ഡി പി സി എന്‍ രത്നകുമാര്‍,പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ജവാദ്,എസ് എസ് കെ എഞ്ചിനിയര്‍ അനീഷ എ ജി ,‍ ബി ആര്‍ സി ട്രയിനര്‍ അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, എസ് ഷീജാബീഗം,ശ്രീലത എസ് , ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു, പുഷ്പരാജ് വി എസ് എന്നിവര്‍ ആശംസ പറഞ്ഞു



 


Sunday, 12 September 2021

പാടാം കഥ പറയാം

 കരിപ്പൂര് ഗവ ഹൈസ്കൂളില്‍ നഴ്സറി എല്‍ പി വിഭാഗം കുട്ടികള്‍ക്കായി പാടാം കഥ പറയാം എന്ന പേരില്‍ ഗൂഗിള്‍മീറ്റ് നടന്നു.അധ്യാപകനും,കവിയും,നാടന്‍പാട്ടു കലാകാരനുമായ സാജന്‍സാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും  പൂര്‍ണമായും കുട്ടികള്‍ നിര്‍വഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകര്‍.പരിപാടി നിങ്ങള്‍ക്ക് ഇവിടെ കേള്‍ക്കാം


 




 

Sunday, 5 September 2021

The Bet

 


ആന്റൺ ചെഖോവിന്റെ The Bet  'പള്' (കാസർകോടൻ ഭാഷയിൽ  Betന് സമാന പദം)എന്ന പേരിൽ വി അർ സന്തോഷ് വിവർത്തനം ചെയ്തു.കുട്ടികളുടെ കഥാവായനയും ചേർത്തിട്ടുണ്ടേ. .
അധ്യാപക ദിനത്തിൽ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി കൂട്ടുകാരുടെ ഒരു സ്നേഹ സമ്മാനം. ഈ ലിങ്കിൽ നിന്ന്  പുസ്തകം ഡൗൺലോഡ് ചെയ്യാം. കഥ കേൾക്കാം.ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് ബി എച്ച്,നയനസെന്‍  എന്നിവരുടെ വായനയും ഉണ്ട്.

വീട്ടിലൊരു പരീക്ഷണശാല

 വീട്ടിലൊരു പരീക്ഷണശാല

വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ശാസ്ത്ര രംഗം ഗ്രൂപ്പ് നിലവിൽ വന്നത്.വ്യത്യസ്തങ്ങളായ കഴിവുകളുള്ള കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ അനുസരിച്ചുള്ള മേഖലകളിൽ സവിശേഷ അനുഭവങ്ങൾ ലഭിക്കുകയെന്നതാണ് ശാസ്ത്ര രംഗത്തിന്റെ ലക്ഷ്യം.വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്.അത്തരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ടും കുട്ടികളുമായി സംവദിച്ചും

 സ്കൂൾശാസ്ത്രരംഗത്തിന്റേയും മീറ്റ്@ കരിപ്പൂരിന്റേയും ആഭിമുഖ്യത്തിൽ അധ്യാപകനും ശാസ്ത്ര പ്രചാരകനും,അമച്വേർ ആസ്ട്രോണമിസ്റ്റുമായ ശ്രീ ഇല്യാസ് പെരിമ്പലം ഞങ്ങളോടൊപ്പം ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.ചര്‍ച്ച ഇവിടെ കേള്‍ക്കാം