Thursday, 29 December 2022
എസ് പി സി ത്രിദിന ക്യാമ്പ്
ഹെഡ്മിസ്ട്രസ് ബീനാ കുമാരി , PTA വൈസ് പ്രസിഡന്റ് രാജേഷ് ആചാരി തുടങ്ങിയവർ സംസാരിച്ചു. CPO, വി.എസ്. പുഷ്പരാജ് സ്വാഗതവും, സ്കൂൾ ലീഡറും കേഡറ്റുമായ വിജയകൃഷ്ണൻ നന്ദിയും അർപ്പിച്ചു.
Tuesday, 1 November 2022
കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു
Sunday, 30 October 2022
റോബോട്ടിക്സ് വർക്ക്ഷോപ്പ്
'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION) എന്ന പേരിൽ അസാപ്പിൻറെ നേതൃത്വത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ 9, 10 ക്ലാസ്സുകളിലെ 15 കുട്ടികൾക്ക് 'ROBOTICS' മായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകി. കമ്പ്യൂട്ടർ ലാബിൽ നടന്ന ഈ വർക്ക്ഷോപ്പ് കുട്ടികൾക്ക് കുട്ടികൾക്ക് വളരെയേറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു.
Monday, 24 October 2022
Sunday, 23 October 2022
Saturday, 22 October 2022
Sunday, 16 October 2022
Wednesday, 12 October 2022
ഗാന്ധി കലോത്സവം - ജില്ലാതല വിജയികൾ
റവന്യു ജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക R H ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ H മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ J സതീഷ് ഒന്നാം സ്ഥാനം നേടി.
Tuesday, 11 October 2022
സ്കൂൾ കായികമേള
സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു.
Thursday, 6 October 2022
വെയ്റ്റ് ലിഫ്റ്റിങ്ങ് - Revenue district
അണ്ടർ 73 വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം റവന്യു ജില്ലാ തലത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി.
Monday, 3 October 2022
Wednesday, 28 September 2022
Tuesday, 20 September 2022
Monday, 19 September 2022
Wednesday, 17 August 2022
Monday, 8 August 2022
സത്യമേവജയതേ
ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് അവബോധക്ലാസ് നൽകി.
ആസാദി കാ അമൃത് മഹോത്സവ്
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി,എൽ പി എസ് സി വലിയമല സി ഐ എസ്എഫ് യൂണിറ്റ് ഹർ ഘർ തിരങ്ക ക്യാമ്പയിൻ സംഘടിപ്പിച്ചു. സി ഐ എസ് എഫ് ഡെപ്യൂട്ടി കമാൻഡൻഡ് കുമാർ രാഹുൽ ക്യാമ്പയിന് നേതൃത്വം നൽകി.
Wednesday, 27 July 2022
അവബോധക്ലാസ്
എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് Psychologist trainer ശ്രീമതി.ഗീതാ നായർ നൽകി.പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.
Tuesday, 26 July 2022
ചാന്ദ്രദിനക്വിസ്
ശാസ്ത്രസാഹിത്യപരിഷത്തിന്റ നേതൃത്വത്തിൽ യു.പി , എച്ച് എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.
Sunday, 24 July 2022
Thursday, 21 July 2022
ചാന്ദ്രദിനാഘോഷം
ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.