കരുപ്പൂര് ഗവ.ഹൈസ്കൂളിൽ ത്രിദിന അവധിക്കാല പരിശീലന ക്യാമ്പ് ഉദ്ഘാടനം ബഹു നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ ചെയർ പേഴ്സൺ പി. വസന്തകുമാരി നിർവ്വഹിക്കുന്നു. പി.റ്റി എ പ്രസിഡന്റ് ഇടമല ഗ്ലിസ്‌റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ HM കെ. ഷാജഹാൻ സ്വാഗതം അർപ്പിച്ചു. വലിയമല lSHO ശ്രീ സുനിൽ ജി. മുഖ്യ പ്രഭാക്ഷണം നടത്തി. വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,PTA വൈസ് പ്രസിഡന്റ് ഡി പ്രസാദ്, DI മാരായ ആർ എസ്. നിസ്സാറുദ്ദീൻ, എസ്.ദീപ, CPO വി.എസ്. പുഷ്പരാജ്, ACPO ബി വി.സുനി തുടയിയവർ സംസാരിച്ചു. തുടർന്ന് SPC നോഡൽ ഓഫീസർ റ്റി.എസ്. അനിൽകുമാർ സാർ , വിതുര CPO അൻവർ സാർ തുടങ്ങിയവർ ക്ലാസ്സെടുത്തു.
No comments:
Post a Comment