ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്രക്വിസ്, പരീക്ഷണ പ്രദർശനം, ശാസ്ത്ര പ്രദർശനം,ക്ലാസ്തല പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
Tuesday, 28 February 2023
Friday, 24 February 2023
സ്കൂൾ വാർഷികം
2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടു
ത്തു.
Wednesday, 22 February 2023
മോട്ടിവേഷൻ ക്ലാസ്
പത്താം ക്ലാസിലെ എസ്.എസ്.എൽ.സി പരീക്ഷക്കായി തയാറെടുക്കുന്ന കുട്ടികൾക്കായി മുൻ അധ്യാപികയും ചെെൽഡ് സെെക്കോളജിസ്റ്റുമായ മംഗളാംബാൾ ടീച്ചർ മോട്ടിവേഷൻ ക്ലാസെടുത്തു. കുട്ടികൾ അവർക്കുള്ള സംശയങ്ങളും ആകുലതകളും ടീച്ചറോട് പങ്കുവക്കുകയും ടീച്ചർ അവ ദൂരീകരിക്കുകയും ചെയ്തു.
.
Friday, 10 February 2023
ജില്ലാതല ഫുട്ബാൾ ടൂർണമെന്റ്
ഭിന്നശേഷി കുട്ടികളുടെ ജില്ലാതല ഫുട്ബാൾ ടൂർണമെന്റ് നെടുമങ്ങാട് സബ്ജില്ലാ 3സ്ഥാനം നേടി. ടീമിലംഗങ്ങളായി കരുപ്പൂരിന്റെ അർജുൻ കൃഷ്ണയും (ക്ലാസ് 10) അർജുൻ പ്രദീപും (ക്ലാസ് 8).
Saturday, 4 February 2023
Thursday, 2 February 2023
അത്ലറ്റിക്സ് സബ് ജില്ലാ ചാമ്പ്യൻഷിപ്പ്
LP, UP വിഭാഗം അത്ലറ്റിക്സ് സബ് ജില്ലാ ചാമ്പ്യൻഷിപ്പിൽ കരിപ്പൂർ സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും മികവാർന്ന പ്രകടനം കാഴ്ച വച്ചു. LP KIDDIES GIRLS വിഭാഗത്തിൽ overall second. UP kiddies girls വിഭാഗത്തിൽ overall third ഉം ലഭിച്ചു.LP Mini Boys വിഭാഗത്തിൽ അഭിജിത്ത് എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.