Tuesday, 15 August 2023

സ്വാതന്ത്ര്യദിനാഘോഷം

എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു . പരേഡിൽ വലിയമല സി ഐ സല്യൂട്ട് സ്വീകരിച്ചു.

Thursday, 10 August 2023

ഫ്രീഡം ഫെസ്റ്റ്


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഡേയുടെ ഭാഗമായി ARDUINO ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ തയ്യാറാക്കി. ഇവയുടെ പ്രദർശനം കുട്ടികൾക്ക് വളരെ കൗതുകകരവും, ജിജ്ഞാസാവഹവും ആയിരുന്നു.

LSS വിജയികൾ

ഞങ്ങളുടെ ഏബൽ ജോൺ , ആവണി , ജോയൽ വി ബിനു എന്നീ മിടുക്കർ ഈ വർഷത്തെ എൽ എസ് എസ് വിജയം കൈവരിച്ചു

Wednesday, 9 August 2023

ക്വിറ്റ് ഇന്ത്യ -നാഗസാക്കി ദിനാചരണം

സ്പെഷ്യൽ അസംബ്ലി ,പോസ്റ്റർ നിർമ്മാണം ,കൊളാഷ് നിർമ്മാണം ,യുദ്ധവിരുദ്ധ പ്രതിജ്ഞ ഇവ നടത്തി.

Saturday, 5 August 2023

എസ് പി സി എഴുത്തു പരീക്ഷ

 എസ് പി സി സൂപ്പർ സീനിയർ ബാച്ചിനുള്ള എഴുത്തു പരീക്ഷ ഡി ഐ മാർ ,സിപി ഒ മാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.



Wednesday, 2 August 2023

എസ് പി സി ദിനാചരണം

 എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പിടിഎ പ്രസിഡൻറ്, ഡി ഐ മാർ, സിപിഒ ജിജു സാർ ഇവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എസ് പി സി പതാക ഉയർത്തി.


Tuesday, 1 August 2023

സാഹിത്യ സെമിനാറിൽ ജില്ലയിലേക്ക്

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഉപജില്ലാതല സാഹിത്യ സെമിനാറിൽ എട്ടാം ക്ലാസിലെ അക്സ ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


 

പ്രേംചന്ദ് ദിനാചരണം

 ജൂലൈ 31 പ്രേംചന്ദ് ദിനാചരണവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം ,ക്വിസ് മത്സരം .സെമിനാർ സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തുകയുണ്ടായി.