Saturday, 30 September 2023
ഹിന്ദി പക്ഷാചരണ സമാപനം
ഹിന്ദി പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഹിന്ദിയിൽ തയ്യാറാക്കിയ പ്രസന്റേഷൻ,ന്യൂസ് പേപ്പർ റീഡിങ്, പദ്യം ചൊല്ലൽ ,പ്രസംഗം , സുരീലി ഹിന്ദിയുടെ ഭാഗമായി ബിഗ് ക്യാൻവാസ് അലങ്കാരം ഇവ നടന്നു . കുട്ടികളുടെ മറ്റു കലാപരിപാടികൾക്കുശേഷം വിവിധമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം HM നിർവഹിച്ചു.
Tuesday, 26 September 2023
സ്കൂൾ ശാസ്ത്രോൽസവം
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.ഉച്ചയ്ക്ക് ശേഷം നടന്ന പ്രദർശനം പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് കൗതുകകരവും വിജ്ഞാനപ്രദവും ആയിരുന്നു.
Sunday, 24 September 2023
അറിവുല്‍സവം - സംസ്ഥാനതലത്തിലേക്ക്
അറിവുത്സവം എൽ പി വിഭാഗം ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തോടെ അമേയ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
Thursday, 21 September 2023
Wednesday, 20 September 2023
സചിത്ര പുസ്തകം ശില്പശാല
1, 2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ( സചിത്ര പുസ്തകം ശില്പശാല) ക്ലാസ് പി ടി എ യോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
എബിലിറ്റി എയ്ഡ്സ് സെന്ററിന്റെ നേതൃത്വത്തിൽ വിമുക്തിയുടെ ഭാഗമായി 7 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ക്ലാസ് ലളിതവുപ്രയോജനപ്രദവുമായിരുന്നു.ം
റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന റവന്യൂ ജില്ല സ്കൂൾ under 17 girls ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നെടുമങ്ങാട് സബ്ജില്ലാ ടീമിൽ ഉൾപ്പെട്ട കരിപ്പൂരിലെ മിടുക്കികൾ - ആലീസ്, അക്ഷയ , ദേവിക,അനാമിക.
Monday, 18 September 2023
ജില്ലാ റസിലിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ റസിലിംഗ് ചാമ്പ്യൻഷിപ്പിൽ Below 110kg വെയ്റ്റ് കാറ്റഗറിയിൽ 8-ാം ക്ളാസിലെ അഭിഷേക് രണ്ടാം സ്ഥാനം നേടി.10-ാം ക്ളാസ് വിദ്യാർത്ഥികളായ ആദിത്യ ഡി (below 43kg കാറ്റഗറി),അഭിഷേക് എ കെ(below 54kg കാറ്റഗറി),ശ്രീരാഗ്(below 64kg കാറ്റഗറി)എന്നിവർ മൂന്നാം സ്ഥാനവും നേടി.
Friday, 15 September 2023
Thursday, 14 September 2023
VIRTUAL CLASS ROOM ഉദ്ഘാടനം
നാലാം ക്ലാസിലെ കുട്ടിക്ക് വേണ്ടിയുള്ള വെർച്വൽ ക്ലാസ്സ് റൂം ഉദ്ഘാടനം ബഹു. H.M. ബീന ടീച്ചർ നടത്തി.ബി ആർ സി പ്രതിനിധികൾ, പിടിഎ അംഗങ്ങൾ ,രക്ഷിതാക്കൾ ഇവർ പങ്കെടുത്തു.കുട്ടിക്ക് ക്ലാസ് നിരീക്ഷിക്കുന്നതിന് ആവശ്യമായ ടാബ് വീട്ടിൽ വച്ച് എച്ച് എം കൈമാറി.
ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി യുപി - ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിതാരചന മത്സരം ,പോസ്റ്റർ രചന ഇവ നടന്നു.
Wednesday, 13 September 2023
Monday, 11 September 2023
Wrestling ൽ ജില്ലയിലേക്ക്
കരിപ്പൂര് സ്കൂൾ തന്നെ ആതിഥേയത്വമേകിയ ഉപജില്ല Wrestling ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 12 കുട്ടികളിൽ 8 പേർ ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് സെലക്ഷൻ നേടി. ഒപ്പം നാലു കുട്ടികൾക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
Sunday, 10 September 2023
Subscribe to:
Posts (Atom)