Sunday, 26 November 2023

ടാലന്റ് സെർച്ച്-ഒന്നാം സ്ഥാനം

 നെടുമങ്ങാട് ഉപജില്ല ടാലന്റ് സെർച്ച് എക്സാമിനേഷൻ സോഷ്യൽ സയൻസിൽ
ഒന്നാം സ്ഥാനം നേടിയ കരിപ്പൂരിന്റെ ആദിത്യൻ ബി എസ്



Friday, 24 November 2023

മ്യൂസിക്-ഒന്നാം സ്ഥാനം

 അമൃത കൈരളി വിദ്യാഭവൻ വാർഷികാഘോഷം SPAZIO 2023നോടനുബന്ധിച്ച് നടന്ന inter school മ്യൂസിക് കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കരിപ്പൂര് സ്കൂളിന്റെ മിടുക്കി ഋതിക R H



YIPസംസ്ഥാനതലത്തിലേക്ക്

 YIP പ്രോജക്ട് അവതരണത്തിൽ( Automatic cloth hanger and rain sensor )സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കരിപ്പൂരെ കൂട്ടുകാർ... സാരംഗ് ബി നായർ &അക്ഷയ് എസ് ആർ



Wednesday, 22 November 2023

യുറീക്ക വിജ്ഞാനോത്സവം- മേഖലാ തലത്തിലേയ്ക്ക്

 കേരള ശാസ്ത്ര സാഹിത്യ പരിഷത് നെടുമങ്ങാട് നഗരസഭാതലത്തിൽ നടത്തിയ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം2023 - ൽ യു പി വിഭാഗത്തിൽ നിന്നും മേഖലാ തലത്തിലേയ്ക്ക് തെരഞ്ഞെടുത്ത  ജോബിൻ ബി ആർ. &  എൽ പി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത ഋത്വിക്ക് എസ്

ഋത്വിക്ക് എസ്

ജോബിൻ . ബി ആർ.


World Cup prediction വിജയി

World Cup prediction മത്സരത്തിൽ ഒന്നാം സമ്മാനമായ ക്രിക്കറ്റ് ബാറ്റ് നാലാം ക്ലാസിലെ വർഷ എസ് വി സ്വന്തമാക്കി


Tuesday, 21 November 2023

Little kites ഫീൽഡ് വിസിറ്റ്

 Little kites കുട്ടികളുടെ ഫീൽഡ് വിസിറ്റ് ൻ്റെ ഭാഗമായി കോയിക്കൽ കൊട്ടാരം സന്ദർശിച്ചു


Monday, 20 November 2023

NuMATS വിജയികൾ

 ഈ വർഷത്തെ NuMATS ഉപജില്ലാതല മത്സരത്തിൽ Urban വിഭാഗത്തിലെ 1ഉം,3ഉം സ്ഥാനങ്ങൾ കരിപ്പൂരിനു സ്വന്തം

അഭിനന്ദ് ബി.എസ്.  Ist




ജ്യോതിമ വി  3rd

 

Friday, 17 November 2023

റവന്യൂ ജില്ല ക്രിക്കറ്റ് ടീമിലേക്ക്

 തിരുവനന്തപുരം റവന്യൂ ജില്ല ക്രിക്കറ്റ് മത്സരത്തിനുള്ള ടീമിലേക്ക് ഇടം നേടിയ മിടുക്കന്മാർ





Wednesday, 15 November 2023

പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിലേക്ക്

 ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ embroidary work വിഭാഗത്തിൽ (HS) A ഗ്രേഡ് രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ മിടുക്കി: വൈഗR ഷിബു .സംസ്ഥാനതലത്തിൽ എ ഗ്രേഡ് സ്വന്തമാക്കി




യോഗ മത്സരത്തിൽ സംസ്ഥാനതലത്തിലേക്ക്

 നെടുമങ്ങാട് സബ്ജില്ലാ സീനിയർ വിഭാഗം പെൺകുട്ടികളുടെ യോഗ മത്സരത്തിൽ ( athletics) ഒന്നാം സ്ഥാനവും, തുടർന്ന്സംസ്ഥാനതലത്തിലേക്കും യോഗ്യത നേടിയ കരിപ്പൂരിന്റെ അഭിമാനം: ആര്യ പ്രസാദ്



Tuesday, 14 November 2023

STEPS സെലക്ഷൻ ടെസ്റ്റ്

 ആറാം ക്ലാസിലെ കുട്ടികൾക്കുള്ള STEPS സെലക്ഷൻ ടെസ്റ്റ്  ഇന്ന് നടന്നു.




ശിശുദിനാഘോഷം

 ശിശുദിനാഘോഷം എച്ച് എം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പ്രധാനമന്ത്രി കൂട്ടുകാരോട് സംസാരിച്ചു.ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നതിലെഒരു ഭാഗം കത്തിലൂടെ തന്നെ ഇന്ദിരാഗാന്ധിയുടെ വേഷപ്പകർച്ചയിലൂടെ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. തുടർന്ന് ശിശുദിന റാലി, കുട്ടികളുടെ ഇതര പരിപാടികൾ ഇവ നടന്നു.








Monday, 13 November 2023

ശിശുദിന സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം

 തിരുവനന്തപുരം ഇന്ത്യൻ റൈറ്റേഴ്സ് ഫോറം ഒ വി വിജയൻ സ്ക്വയറിൽ നടത്തിയ ശിശുദിന സാഹിത്യ മത്സരത്തിൽ കവിതാരചനയിൽ കരിപ്പൂരിന്റെ അരുണിമ ഒന്നാംസ്ഥാനം കരസ്ഥമാക്കി


                         



Saturday, 11 November 2023

ടെന്നിക്കോയ്റ്റിൽ സംസ്ഥാനതലത്തിലേക്ക്

 സംസ്ഥാനതല സ്കൂൾ സീനിയർ വിഭാഗം ആൺകുട്ടികളുടെ ടെന്നിക്കോയ്റ്റ് മത്സരത്തിലേക്ക് സെലക്ഷൻ നേടിയ GHS കരിപ്പൂരിൻ്റെ അഭിമാനം അഭിജിത്ത് .എം 



ഉപജില്ലാ കലോത്സവ വിജയികൾ

 നവംബർ 7 മുതൽ വെള്ളനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന ഉപജില്ലാതല കലോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച ഞങ്ങടെ കൂട്ടുകാർ...

അഭിരാമി ലാൽ
(കുച്ചിപ്പുടി  HS-1st എ ഗ്രേഡ്,ഭരതനാട്യം - 2ndഎ ഗ്രേഡ് )


ഋതിക
മലയാളം പദ്യം ചൊല്ലൽ (UP)  - 1stഎ ഗ്രേഡ്,ഉറുദു പദ്യം ചൊല്ലൽ - I st എ ഗ്രേഡ്,ശാസ്ത്രീയ സംഗീതം - 2nd എ ഗ്രേഡ്

ആവണി
ഉറുദു പദ്യം ചൊല്ലൽ (HS) - I st എ ഗ്രേഡ്


അർജുൻ
ലളിതഗാനം ( HS) - 2nd A grade

ദേശഭക്തിഗാനം (LP)-1st A grade

ഉറുദു സംഘഗാനം ( HS) - 2nd A grade

ഉറുദു സംഘഗാനം ( UP) - 2nd A grade


അനസിജ്
കഥാരചന - ഇംഗ്ലീഷ് - ( HS) - 2nd A grade

Wednesday, 8 November 2023

അവയർനസ് ക്ലാസ്

 ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള അവയർനസ് ക്ലാസ് ഉഴപ്പാക്കോണം ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദിവ്യ നയിച്ചു.തുടർന്ന് കുട്ടികൾക്ക് ചീരത്തൈകൾ വിതരണം ചെയ്തു.




Tuesday, 7 November 2023

tug of warലെ തിളക്കം

നെടുമങ്ങാട് സബ്ജില്ലാ സ്പോർട്സ് & ഗെയിംസ് സീനിയർ ആൺകുട്ടികളുടെ tug of war മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ GHS കരിപ്പൂർ ടീം

Wednesday, 1 November 2023

മലയാള ദിനാഘോഷം

 മലയാള ദിനാചരണത്തിന്റെ ഭാഗമായി എൽപി ,യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കയ്യെഴുത്തു മത്സരം, കേട്ടെഴുത്തു മത്സരം , കേരള ഗാനരചന ,കേരള ഗാനാലാപനം ,ചിത്രരചന മത്സരം ഇവ നടത്തി.