Monday, 2 December 2024

കാവ്യാലാപനം - ജില്ലയിലേക്ക്

 വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതല യു പി വിഭാഗം കാവ്യാലാപന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ അഭിനന്ദന ഡി ജില്ലയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടു.


 

Sunday, 1 December 2024

KG ഫെസ്റ്റ്

 KG ഫെസ്റ്റ് വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ ലൈജു , മദർ പി ടി എ പ്രസിഡൻറ് ബിജിമോൾ ഇവർ ആശംസകളും നേർന്നു. എച്ച്.എം ബീന ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ മാർച്ച് പാസ്റ്റ്, റണ്ണിങ് റേസ്, മ്യൂസിക്കൽ ചെയർ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.

 





Thursday, 28 November 2024

വ്യക്തി ശുചിത്വ ക്ലാസ്

 എബിലിറ്റി എയ്ഡ്സ്സെൻററിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസ് നൽകി.തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോക്ടർ അന്നപൂർണ്ണ ക്ലാസ് നയിച്ചു,




 

                   


മോഹിനിയാട്ടം - ജില്ല 2nd Agrade

      മോഹിനിയാട്ടം HS - ജില്ല 2nd Agrade അഭിരാമി ലാൽ ബി


 

Saturday, 23 November 2024

പൈത്തൻ പ്രോഗ്രാമിംഗിൽ ക്ലാസ്സ് -IIST

 വലിയമല IIST യുടെ ആഭിമുഖ്യത്തിൽ നമ്മുടെ കുട്ടികൾക്കായി പൈത്തൻ പ്രോഗ്രാമിംഗിൽ ക്ലാസ്സ് നടന്നു






 

Wednesday, 20 November 2024

എൻ്റെ കൗമുദി

 സ്കൂളിൽ എൻ്റെ കൗമുദി പദ്ധതി ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ശാലിനി നെടുമങ്ങാട് ,രണ്ടാം ക്ലാസ് വിദ്യാർത്ഥി വിനയ് വിനോദ്, ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വിനയാ വിനോദ് എന്നിവർ ചേർന്ന് നിർവഹിച്ചു .പൂർവ്വ വിദ്യാർത്ഥി വിനോദാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സംഭാവന ചെയ്തത്.




 

Monday, 18 November 2024

GIS Day-ക്ലാസ്, ക്വിസ്

 IIST യുടെ ആഭിമുഖ്യത്തിൽ GIS Dayയോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലക്ചർ ക്ലാസ്, ക്വിസ് മത്സരം ഇവ നടത്തി.





 

Thursday, 14 November 2024

ശിശുദിനാഘോഷം

 ഈ വർഷത്തെ ശിശുദിനാഘോഷം റാലി, തൊപ്പി നിർമ്മാണം, വേഷപ്പകർച്ച, സ്പെഷ്യൽ അസംബ്ലി എന്നിവയോടെ നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 




Friday, 8 November 2024

ഉപജില്ല സ്കൂൾ കലോത്സവത്തിൽ അഭിമാന വിജയം

    നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കരിപ്പൂര് സ്കൂളിന് അഭിമാന വിജയം.
അഭിരാമി ലാൽ -  മോഹിനിയാട്ടം 1st A grade, ഭരതനാട്യം 2nd A grade, കേരളനടനം 2nd A grade,റിതിക RH - ഉറുദു പദ്യം ചൊല്ലൽ Ist A grade, ബയൂല& പാർട്ടി -UP സംഘ ഗാനം 1st A grade ഇവ കരസ്ഥമാക്കി.







സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം

 Millets for sustainable future and health-നെടുമങ്ങാട് ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരിപ്പൂർ ജി.എച്ച് എസ് ലെ അക്സ ആർ നേടി.


 

Sunday, 3 November 2024

വർണോത്സവം - ഒന്നാം സ്ഥാനം

 കേരള സംസ്ഥാന ശിശുക്ഷേമ സമിതി വർണോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഭരത നാട്യം, നാടോടിനൃത്തം മത്സരങ്ങളിൽ കരിപ്പൂർ ഗവ.ഹൈസ്കൂളിലെ 7-ാംക്ലാസ് വിദ്യാർത്ഥി ദൈവിക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.





 

Sunday, 13 October 2024

ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം

 നെടുമങ്ങാട് പ്ലാവറ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലളിത ടീച്ചർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള താലൂക്ക് തല ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം നേടിയകരിപ്പൂരിലെ മിടുക്കർ - അദ്വൈത് R  & രാംചന്ദ് AS.