നെടുമങ്ങാട് സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ്
സബ്ജൂനിയർ ആൺ കുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ കരിപ്പൂർ ടീമിന് രണ്ടാം സ്ഥാനം👍
Monday, 30 September 2024
ഹാൻഡ്ബോൾ(ആൺ ) - രണ്ടാം സ്ഥാനം
ഹാൻഡ്ബോൾ _ രണ്ടാം സ്ഥാനം
നെടുമങ്ങാട് സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സബ്ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരിപ്പൂർ ടീം കരസ്ഥമാക്കി .
മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ്
മയക്കുമരുന്ന് ഉപയോഗവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തെ അധികരിച്ച് വലിയമല പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചുള്ളിമാനൂർ സിഎസ് എം ഹോസ്പിറ്റലിലെ ഡോ. അഭിരാമി എസ് പി സി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.
Saturday, 28 September 2024
Life Skills ത്രിദിന ശില്പശാല
എസ്.എസ്.കെ യുടെ ഭാഗമായി നെടുമങ്ങാട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 9 -ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള Life Skills for Future Enpowerment എന്ന ആശയവുമായി ബന്ധപ്പെട്ട ത്രിദിന ശില്പശാല സെപ്റ്റംബർ 27, 28, 29 തീയതികളിലായി നടക്കുന്നു. പാചകം, കൃഷി പ്ലംബിംഗ് ഇവയുമായി ബന്ധപ്പെട്ട് വിദഗ്ധർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
അറിവുത്സവം രണ്ടാം സ്ഥാനം
ജനയുഗം സഹപാഠി അറിവുത്സവം 2024-നെടുമങ്ങാട് ഉപജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരിപ്പൂർ ജി എച്ച് എസിലെ അദ്വൈതിന്.
Thursday, 26 September 2024
റവന്യൂ ജില്ലാ വോളിബോൾ-ചാമ്പ്യൻ
റവന്യൂ ജില്ലാ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ നെടുമങ്ങാട് സബ്ജില്ലാ ചാമ്പ്യൻമാരായി .കരിപ്പൂർ സ്കൂളിലെ ഫെബിൻ സാം ടീമിൻ്റെ ഭാഗമായി.
ശാസ്ത്രമേളയിൽ ജില്ലയിലേക്ക്
നെടുമങ്ങാട് ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനത്തോടെ കരിപ്പൂരിന്റെ രാംചന്ദ് എ എസ് ജില്ലയിലേക്ക് അർഹത നേടി.
Wednesday, 25 September 2024
സ്കൂൾതലശാസ്ത്രമേള
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം ഇവയുമായി ബന്ധപ്പെട്ട സ്കൂൾതല മത്സരങ്ങൾ നടത്തി.
വാങ്മയം ഭാഷ പ്രതിഭാ നിർണയ പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷ പ്രതിഭാ നിർണയം സ്കൂൾ തല പരീക്ഷ എൽ പി , യു പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് നടത്തി.
Tuesday, 24 September 2024
ജില്ല ജൂനിയർ ഗേൾസ് ബാസ്ക്കറ്റ്ബോൾ - മൂന്നാം സ്ഥാനം
തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ഗേൾസ് ബാസ്ക്കറ്റ്ബോളിൽ നെടുമങ്ങാട് സബ്ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി . കരിപ്പൂർ സ്കൂളിലെ ആലീസ്, വർണന, അനാമിക എന്നീ കുട്ടികൾ ടീമിൻ്റെ ഭാഗമായി.
Monday, 23 September 2024
ബാറ്റ്‌മിൻ്റൺ- മൂന്നാം സ്ഥാനം
നെടുമങ്ങാട് സബ്ജില്ലാ സ്പോർട്സ് & ഗെയിംസ് ബാറ്റ്‌മിൻ്റൺ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ജിഎച്ച്എസ് കരിപ്പൂരിലെ ഷിൻ്റോ & അഭിനന്ദ്
Friday, 13 September 2024
Thursday, 5 September 2024
സ്കൂൾ മിത്ര അവാർഡ് 2024
ഡോ.എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ മികച്ച പി ടി എ ക്കുള്ള സംസ്ഥാനതല സ്കൂൾ മിത്ര അവാർഡ് 2024 ന് ഗവ.ഹൈസ്കൂൾ കരിപ്പൂർ അർഹത നേടി.അധ്യാപക ദിനത്തിൽ തൈക്കാട് ചിത്തരഞ്ജൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.എം. ബീന ടീച്ചർ, പി ടി എ പ്രസിഡൻ്റ് ശ്രീ പ്രമോദ്, എസ്. എം. സി. പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Tuesday, 3 September 2024
Human story learning puzzle winner
Malayala Manorama contest
Human story learning puzzle winner ANNA L.കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ഒപ്പിട്ട പേന സമ്മാനമായി ലഭിച്ചു.