സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശം ഇവ കുട്ടികൾ ചൊല്ലി.തുടർന്ന് സൂംബാ ഡാൻസ് ഓഡിറ്റോറിയത്തിൽ നടത്തി.
വായനാദിനം 1 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ആചരിച്ചു .ഒരാഴ്ചത്തെ വായനാദിന പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞവർഷം സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുമാരി അന്ന ,കുമാരി റൈഹാന ഫാത്തിമ ഇവർ ചേർന്ന് നിർവഹിച്ചു തുടർന്ന് കവിതാലാപനം, പി.എൻ പണിക്കർ അനുസ്മരണം, ,നൃത്താവിഷ്കാരം, പുസ്തക പരിചയം, പ്രസംഗം ,സ്കിറ്റ് ഇവ അവതരിപ്പിച്ചു. ക്ലാസ് ലൈബ്രറി ഒരുക്കൽ.പുസ്തക പ്രദർശനം, ക്വിസ് ഇവയും നടന്നു.
![]() |
സന്മാർഗ്ഗ പാഠം ക്ലാസുകളോട് അനുബന്ധിച്ച് യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നൽകി. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ സാർ ക്ലാസ് നയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സാർ ലീഗൽ വോളണ്ടിയർ ഷിബിന ഇവർ സന്നിഹിതരായി.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന പ്രമേയവുമായി ബന്ധപ്പെട്ട ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ രാവിലെ സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു.എച്ച്.എം. ബീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് പരിസ്ഥിതി ഗാനാലാപനം ,കവിത ,പ്രസംഗം ,പ്രതിജ്ഞ ഇവ നടത്തി.
വിദ്യാർഥികൾ കൊണ്ടുവന്ന വൃക്ഷത്തൈ സ്കൂൾ ലീഡർ അസംബ്ലിയിൽ എച്ച്. എമ്മിന് കൈമാറി. വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകളുടെ പ്രദർശനം നടത്തി. അടുക്കളത്തോട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു .ക്രിയേറ്റീവ് കോർണർ പ്രയോജനപ്പെടുത്തിക്കൊണ്ട് തുണിസഞ്ചി നിർമ്മാണം ആരംഭിച്ചു .പരിശീലനം ലഭിച്ച വിദ്യാർഥികളുടെ സഹകരണത്തോടെ കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകാനും, അതുവഴി പരിസ്ഥിതി സൗഹൃദപരമായ തുണി സഞ്ചി ഉപയോഗം വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാക്കുകയുമാണ് ലക്ഷ്യം.
സെപ്റ്റംബർ 30വരെ നീണ്ടു നിൽക്കുന്ന പരിസ്ഥിതി ദിന അനുബന്ധ പ്രവർത്തനങ്ങളിൽ പ്രകൃതി നടത്തം ,സ്കൂൾ ഔഷധോദ്യാനം വിപുലമാക്കൽ, സസ്യങ്ങൾക്ക് അവയുടെ ശാസ്ത്രീയ നാമം കൂടി ഉൾപ്പെടുത്തി ബോർഡ് വയ്ക്കൽ, ശലഭോദ്യാന നവീകരണം, അടുക്കളത്തോട്ടം നിർമ്മാണം, ഓണപ്പൂക്കൾക്ക് വേണ്ടിയു ള്ള തോട്ടം നിർമ്മാണം ഈ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.
ISROയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽഫലവൃക്ഷത്തൈകൾ നട്ടു.
ദേശാഭിമാനി നെടുമങ്ങാട് ഏരിയ കമ്മിറ്റി 10 പത്രം കുട്ടികൾക്കായി നൽകിവരുന്നു. ഇതിൻറെ ഈ വർഷത്തെ വിതരണ ഉദ്ഘാടനം നെടുമങ്ങാട് സിപിഐഎം ഏരിയ സെക്രട്ടറി കെ പി പ്രമോഷ് സ്കൂൾ ലീഡർ അഭിനവിന് നൽകി നിർവഹിച്ചു.
വർഷത്തെ സ്കൂൾ പ്രവേശനോത്സവം നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി വി വസന്ത കുമാരി ഉദ്ഘാടനം ചെയ്തു .ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷത വഹിക്കുകയും, എച്ച് എം ബീന ടീച്ചർ സ്വാഗതം പറയുകയും ചെയ്തു .മുനിസിപ്പാലിറ്റി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പഠനോപകരണങ്ങൾ ചെയർപേഴ്സൺ നൽകി .ആശംസകൾ അർപ്പിച്ചുകൊണ്ട് എസ് എം സി ചെയർമാൻ, പിടിഎ വൈസ് പ്രസിഡൻറ് ,വാർഡ് കൗൺസിലർ സംഗീത രാജേഷ്, എം പി ടി പ്രസിഡൻറ് മുതലായവർ സംസാരിച്ചു .മുൻ വിദ്യാർത്ഥി എൽകെജി, യുകെജി വിദ്യാർത്ഥികൾക്ക് നൽകിയ പഠനോപകരണങ്ങൾ സംഗീത രാജേഷ് വിതരണം ചെയ്തു .