Tuesday, 8 July 2025

ബഷീർ ദിനാചരണം


  ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ ഇന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. 'ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരം കവിതാലാപനം, പ്രസംഗം, നൃത്താവിഷ്ക്കാരം,,കഥാവതരണം, ആസ്വാദനക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു

 



Friday, 4 July 2025

BRAIN STORMING

  കുട്ടികളിൽ ഗണിതാഭിമുഖ്യം ജനിപ്പിക്കുക, ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രതിവാര പ്രശ്നോത്തരി BRAIN STORMING ൻ്റെ ഉദ്ഘാടനം എച്ച് എം ബീന ടീച്ചർ നിർവഹിച്ചു.


 


 

സ്കൂളിലേക്ക് ഒരു ഫാൻ

 6-ാം ക്ലാസിലെ ഭദ്ര ആർ നായർ -ൻ്റെ രക്ഷിതാക്കളുടെ സമ്മാനം സ്കൂളിലേക്ക് ഒരു ഫാൻ.
 


Wednesday, 2 July 2025

ലഹരിക്കെതിരെ കായികം


   ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നടത്താനിരുന്ന ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം 2.00 മണിക്ക് വലിയ മല എസ്.ഐ. ശ്രീ അൽ-അമീൻ സാർ ലഹരിക്കെതിരെ ബാനർ ഒപ്പിട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിന് എച്ച്.എം. ബീന ടീച്ചർ സ്വാഗതവും വാർഡ് കൗൺസിലർ ആശംസയും അറിയിച്ചു. തുടർന്ന് ഹൗസ് തല മത്സരങ്ങൾ ആരംഭിച്ചു.