Friday, 21 September 2007

കുട്ടിയും കോലും

അല്‍പം വിശാലമായ ഒരു പ്രദേശം.അതാണു മൈതാനം.അവിടെ ഒരു കുഴി[15സെ.മീ.നീളവും2സെ.മീ. വീതിയും].കുഴിയുടെ നീളമുള്ള ഒരു കമ്പ്‌-കുട്ടി.അതിന്റെ നാലോ അഞ്ചോഇകമ്പ്‌.അതാണു കോല്‍.
കളിനിയമങ്ങള്‍
‍ഇരു തണ്ടി[ടീം]കളിലായി കുട്ടികല്‍ അണിനിരക്കണം.ഒരു ടീമംഗം കുഴിയുടെ കുറുകെ 'കുട്ടി'യെ വയ്ക്കുക.എന്നിട്ട്‌'കോല്‍'കുഴിയിലേയ്ക്കിട്ട്‌ അതിനെ തോണ്ടിയെറിയുക.ആ സമയം എതിര്‍ടീമിലെ ആരെങ്കിലും 'കുട്ടി'യെ തറ യില്‍ വീഴുന്നതിനു മുന്‍പ്‌ പിടിച്ചാല്‍ തോണ്ടിയെറിഞ്ഞയാള്‍ പുറത്തായി.'കുട്ടി' നിലത്തു വീണാല്‍ ഒരാള്‍ അതിനെ എടുത്ത്‌ കോല്‍ക്കാരന്റെ അടുത്തേയ്ക്ക്‌ എറിയുക.ഉടനെ കോലുകൊണ്ട്‌ 'കുട്ടി'യെ അടിച്ചു തെറിപ്പിക്കുക.അപ്പോള്‍ 'കുട്ടി'യെ പിടിച്ചാലും 'കോലു'പിടിച്ചവന്‍ പുറത്തായി. പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 'കോല്‍' കൊണ്ട്‌ 'കുട്ടി'കിടക്കുന്നിടത്തേയ്ക്ക്‌ കുഴിയുടെ വക്കില്‍ നിന്നും എണ്ണുക.പൂര്‍ണ്ണമായി എത്ര 'കോല്‍' എണ്ണാന്‍ പറ്റുന്നുവോ അത്രയും പോയിന്റ്‌ കോലുകൊണ്ടു കളിക്കുന്ന ടീമിനു കിട്ടും.'കുട്ടി' കുഴിയുടെ ഒരു 'കോല്‍' ദൂരത്തിനുള്ളില്‍ [അടിച്ചാലും ഇല്ലെങ്കിലും]വീണാല്‍ കോലുകാരന്‍ പുറത്താണ`.ഈ രീതികളിലൂടെ ഒരു തണ്ടിയിലെ എല്ലാവരും പുറത്താ യാല്‍ അടുത്ത ടീമംഗങ്ങള്‍ക്കു 'കുട്ടി'യെ തോണ്ടാന്‍ തുടങ്ങാം.മറുടീം 'കോലുകളെണ്ണി' നേടിയ പോയിന്റ്‌ മറികടന്നാല്‍ ഈ ടീം ജയിച്ചു;അല്ലെങ്കില്‍ ആദ്യ ടീമും.ഇനി 'കുട്ടി'യോ 'കോലോ' തോണ്ടുന്നകുട്ടി കാരണം ഒടിഞ്ഞാല്‍ 'കുട്ടിയൊടിഞ്ഞമ്പാലേ' അല്ലെങ്കില്‍ 'കോലൊടിഞ്ഞമ്പാലേ' എന്ന് യഥാനുസരണം എതിര്‍ടീം വിളിച്ച്‌ അയാളെ പുറത്താക്കാം.പക്ഷെ കോലുകാരനാണു വിളിച്ചതെങ്കില്‍ പുറത്താവാതെ രക്ഷപ്പെടാം.പ്രാദേശികമായി അനേകം വ്യത്യസങ്ങള്‍ 'കുട്ടിയും കോലും' കളിയിലുണ്ട്‌.

No comments:

Post a Comment