Thursday, 31 July 2008

ഗണിതപഠനം ഉത്സവമായി


പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തില്‍ വിസ്മയങ്ങള്‍ വീയിക്കുമെന്ന് കരിപ്പൂര്‍ ഗവണ്‍മന്റ്‌ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചു.എല്‍.പി,യൂ.പി,എച്ച്‌.എസ്‌,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിര്‍മാണവും പ്രദര്‍ശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്‌,സെമിനാര്‍,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ്‌ പ്രെസന്റേഷനും കുട്ടികള്‍ നിര്‍മിച്ചു.അജിത്ത്‌ എന്ന വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ജ്യാമിതീയ ഉപകരണങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞന്‍ സുധാകരന്‍ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാര്‍ക്കും പുതിയ പഠനരീതിയില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന്‌ ഗണിത അധ്യാപകര്‍ പറഞ്ഞു.

No comments:

Post a Comment