ഏകദിന ക്രിക്കറ്റില്‍ പതിനേഴായിരം റണ്‍ തികച്ച് ഇതിഹാസ നേട്ടം കൈവരിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനു അഭിനന്ദനങ്ങള്‍. ഹീറൊ ഹോന്ദ കപ്പ് രന്ദയിരത്ത്യൊന്‍പതിലെ അഞ്ചാം ഏകദിനത്തിലാണു ഈ നേട്ടത്തിനര്‍ഹനായത്.ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റരാണു ഭാരതത്തിന്റെ അഭിമാനമായ സച്ചിന്‍.
Thursday, 5 November 2009
സ്വപ്നം
എന്‍ ആത്മാവിന്‍ മന്ദസ്മിതത്തില്‍തഴുകിയെത്തുമെന്‍
ഓര്‍മകള്‍ഒരു കാറ്റായി കുളിരായിഎന്നെ തഴുകി
പുണരുന്നുഎന്‍ ഓര്‍മയില്‍ ഞാനൊരു പൂവായിരുന്നുസുഗന്ധം
പരത്തി ഞാന്‍ വെയിലില്‍ തളര്‍ന്നു
ഞാന്‍ഞെട്ടറ്റു വീണു പോയി നിലാത്ത്‌എന്നും
നില്‍ക്കുവാന്‍ കൊതിപ്പു ഞാന്‍ഇളം കാറ്റിന്‍
തലോടലേല്‍ക്കുവാന്‍എന്‍ ഓര്‍മയില്‍
മാത്രമെന്‍സ്വപ്നങ്ങള്‍ പൂവണീഞ്ഞെങ്കിൽ
ഗീതു പോൾ
"അന്‌ധതയുടെ" കഥാകാരന്‍ യാത്രയായി
തഴുതാമകണ്ട് കീഴാര്‍നെല്ലിയെ അറിഞ്ഞ് കുളക്കരയിലേക്ക്
ജൂണ്‍ 5 പരിസ്ഥിതി ദിനം.ഞങ്ങള്‍ ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റ് അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തഴുതാമ,കീഴാര്‍നെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയല്‍ച്ചെവിയന്‍..........ഇവ ഞങ്ങള്‍ കണ്ടു.ഞങ്ങള്‍ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിര്‍പ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട് കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടര്‍പ്രവര്‍ത്തനമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
ഡോക്ടര്‍ കെ. രാധാകൃഷ്ണനു അഭിനന്ദനങ്ങള്‍
ഡോ.ജി.മാധവന്‍ നായരുടെ വിരമിക്കലിനു ശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു കുഞ്ഞു മനസുകളുടെ അഭിനന്ദനങ്ങള്‍.എം.കെ.ജി.മേനോന്‍,കെ.കസ്തൂരിരംഗന്‍,ജി.മാധവന്‍ നായര്‍ എന്നിവര്‍ക്കു ശേഷം വീണ്ടും ഈ സ്ഥാനത്ത് മലയാളി തിളക്ക്ജം.ചന്ദ്രനെന്നതിലുപരി എല്ലാ ഗ്രഹങ്ങളിലേക്കുള്ള എല്ലാ ദൗത്യങ്ങള്‍ക്കും നേത്രിത്വം വഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ബോട്ടപകടങ്ങളില്‍ മരിച്ചവര്‍ക്കു അന്ത്യാഞ്ജലികള്‍
ബരാക് ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍
ലോക ബഹിരാകാശ വാരമാഘോഷിച്ചു
വര്‍ഷം തോറും ഒക്റ്റോബര്‍ നാലു മുതല്‍ പത്തു വരെ നടത്തുന്ന temIബഹിരാകാശവാരം നമ്മുടെ വിദ്യാലയത്തിലും അതിവിപുലമായ ]cnപാടികളോടെ ആഘോഷിച്ചു.സ്പെയ്സ് ക്വിസ്,ഉപന്യാസം,പ്രസംഗം എന്നീ മത്സരങ്ങളാണു സംഘടിപ്പിച്ചത്.വിവിധ മത്സരയിനങ്ങളിലായി ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ശാസ്ത്ര അധ്യാപകരായ രേഖ,സിന്ധു എന്നിവര്‍ പരിപാടികള്‍ക്കു t\XrXzw നല്‍കി.
ചാന്ദ്രയാന്‍: ഭാരത്ത്തിന്റെ അഭിമാനം
ഭാരതത്തിന്റെ യശസുയര്‍ത്തി ചന്ദ്രനില്‍ ജലാംസം കണ്ടെത്തിയ ബമ്മുടെ രാജ്യത്തിന്റെ ആദ്യ ചന്ദ്രദൗത്യമായ ചാന്ദ്രയാന്‍ ഒന്നിനു നന്നി.അമേരിക്കയുടെ നാസ നിര്‍മിച്ച മൂണ്‍ മിനറോളജി മാപ്പറാണു ഇത് കണ്ടെത്താന്‍ സഹായിച്ചത്.ഭാവിയിലെ ദൗത്യങ്ങള്‍ക്കു സഹായകമാവുന്ന രീതിയില്‍ ചന്ദ്രനിളെ ധാതുവിഭവങ്ങള്‍ ഉയര്‍ന്ന വിശ്ലേഷണ ശക്തിയിലൂടെ നിര്‍ണയിക്കുന്നതാണു എംത്രീ കൊണ്ടുദ്ദേശിക്കുന്നത്.
മാര്‍ഗി വിജയകുമാര്‍ ക്ലാസെടുത്തു
കേരളത്തിലെ കഥകളി നടന്മാരില്‍ പ്രശസ്തനായ ശ്രീമാന്‍ മാര്‍ഗി വിജയകുമാര്‍ നാമ്മുടെ വിദ്യാലയത്തിലെത്തി ക്ലാസെടുത്തു.പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണു ഈ പരിപ്പാടി സംഘടിപ്പിച്ചത്.കഥകളി ആസ്വാദകനായ നമ്മുടെ മാലയാളം അധ്യാപകനായ ഹരിദാസ് ആണു ഇതിനു മുന്‍ കൈയെടുത്തത്.കഥകളിയിലെ ചടങ്ങുകള്‍,വാദ്യോപകരണങ്ങള്‍,വേഷവിധാനങ്ങള്‍ എന്നിവയ്യെ പറ്റി അദ്ദേഹം വിശദമായി പറഞ്ഞുതന്നു. ക്ലാസിനു ശേഷം അദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണവുമുണ്ടായിരുന്നു
സ്വതന്ത്ര സോഫ്റ്റ് വെയര്‍ദിനം ആചരിച്ചു
സെപ്തംബര്‍ പത്തൊന്‍പത്സ്വതന്ത്രസോഫ്റ്റ് വെയര്‍ദിനവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ ഇരുപത്തിനാലു വ്യാഴാഴ്ച വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഡിജിട്ടല്‍ പെയിംന്റിംഗ്,ജിമ്പില്‍ പോസ്റ്റര്‍നിര്‍മാണം,പ്രോഗ്രാമിംഗ്,പ്രസന്റെഷന്‍ നിര്‍മാണം എന്നീ മത്സരങ്ങളില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)