Thursday, 5 November 2009

തഴുതാമകണ്ട്‌ കീഴാര്‍നെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌


ജൂണ്‍ 5 പരിസ്ഥിതി ദിനം.ഞങ്ങള്‍ ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തഴുതാമ,കീഴാര്‍നെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയല്‍ച്ചെവിയന്‍..........ഇവ ഞങ്ങള്‍ കണ്ടു.ഞങ്ങള്‍ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിര്‍പ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടര്‍പ്രവര്‍ത്തനമാക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.

No comments:

Post a Comment