Tuesday 14 June 2011

കണികാ പരീക്ഷണവും ബലങ്ങളുടെ ഏകീകരണവും



ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ ഡോ.ഹരികുമാര്‍ ക്ലാസെടുത്തു.കണികാ പരീക്ഷണവും ബലങ്ങളുടെ ഏകീകരണവും എന്നതായിരുന്നു വിഷയം.ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രജ്ഞനായ അദ്ദേഹം ഞങ്ങള്‍ക്ക് CERN-ലെ കണികാ പരീക്ഷണത്തെ കുറിച്ച് പറഞ്ഞു തന്നു.CERNന്റെ LHC പദ്ധതിയുടെ ദൗത്യം, അതില്‍ നിന്നുദ്ദേശിക്കുന്നത്, പ്രവര്‍ത്തനതത്വം തുടങ്ങി ഘടനാപരവും പ്രവര്‍ത്തനപരവുമായ ധാരാളം കാര്യങ്ങള്‍ ഹരികുമാര്‍‍ എന്ന ശാസ്ത്രജ്ഞന്‍ പകര്‍ന്നുതന്നു.
പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള അന്വേഷണമാണ് LHCയില്‍ നടക്കുന്നത്. ആറ്റത്തിനുള്ളിലെ കണികകളുടെ നിരന്തരകൂട്ടിമുട്ടലുകള്‍ അതില്‍ നിന്ന് പുറത്തേയ്ക്കുള്ള ഊര്‍ജം എന്നിവയിലൂടെയാണ് ഇത് പൂര്‍ത്തിയാകുന്നത്. ഹിഗ്സ് കണം എന്നത് കണ്ടെത്താനാണ് ഈ പരീക്ഷണം പ്രധാനമായും നടത്തുന്നത്.2020 ഓടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇത് വി‍യജിച്ചില്ലെങ്കില്‍ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് നാം ഇതു വരെ കണ്ടെത്തിയത് തിരുത്തിയെഴുതേണ്ടി വരും.
അപൂര്‍വ്വമായി ലഭിക്കാവുന്ന ഒരു ഭാഗ്യമായിരുന്നു ഈ ക്ലാസ്സ്. അത് ഞങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായും വിനീതമായും മറുപടികള്‍ തന്നു. ഊര്‍ജതന്ത്രവുമായി ബന്ധപ്പെട്ട് ഒരു ശാസ്ത്രജ്ഞന്‍ ക്ലാസ്സെടുത്തത് ഞങ്ങള്‍ ഒരു നേട്ടമായി കണക്കാക്കുന്നു.അദ്ദേഹത്തിനോട് സംശയങ്ങള്‍ക്ക് harisp@vohyo.ernet.in എന്ന E-mail ID യിലൂടെ ബന്ധപ്പെടാം.

1 comment:

  1. നല്ല കാര്യം പക്ഷേ കുപ്പിവെള്ളം ഉഴുവാക്കികുക.

    പസഫിക്കിലെ വലിയ ചവറുകൂന

    ReplyDelete