Saturday 4 August 2012

സ്ത്രീകളുടെ സാമൂപികപദവി


സെമിനാര്‍ റിപ്പോര്‍ട്ട്
27-7-2012 വെള്ളിയാഴ്ച്ച  3:30ന്  സെമിനാര്‍ ആരംഭിച്ചു.സ്ത്രീകളുടെ സാമൂപികപദവിയായിരുന്നു.സെമിനാര്‍
വിഷയം.അദ്ധ്യക്ഷന്‍ വിഷ്ണുലാലായിരുന്നു.സെമിനാറിനെ പറ്റി
രണ്ട് വാക്ക് സംസാരിച്ച ശേഷം അദ്ധ്യക്ഷന്‍ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചു.യോഗനടപടികള്‍
ആരംഭിച്ചു.ആദ്യമായി ഈശ്വരപ്രാര്‍ത്ഥനയായിരുന്നു.ഗായത്രി,
ഗോപിക,സഹദ്,ഷിഹാസ് എന്നിവര്‍ ചേര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു.സ്വാഗതമായിരുന്നു അടുത്തത്.
മനുലാല്‍ കടന്നു വന്ന് പ്രബന്ധാവതാരകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം സ്വാഗതം പറഞ്ഞു.അടുത്തത് ആശംസാ പ്രസംഗമായിരുന്നു.കിരണും ഫേബയും ആശംസ പറഞ്ഞു.അടുത്ത് നടന്നത് ഉദ്ഘാടനചടങ്ങായിരുന്നു.
അഖിലയാണ് ഉദ്ഘാടനം നടത്തിയത്.ഉദ്ഘാടനത്തിനു ശേഷം
സജിത്ത് കടന്നു വന്ന് നന്ദി പറഞ്ഞു.ഇതോടു കൂടി യോഗനടപടികള്‍ അവസാനിച്ചു.അതിനു ശേഷം മോഡറേറ്ററായ
മുഹമ്മദ് സഹദ് കടന്നു വന്ന് സെമിനാറിനെക്കുറിച്ച് സംസാരിച്ച
ശേഷം പ്രബന്ധാവതാരകരെ വേദിയിലേക്ക് ക്ഷണിച്ചു.സ്ത്രീകള്‍
രാഷ്ട്രീയത്തില്‍ എന്ന വിഷയത്തില്‍ ഗായത്രിയും,സ്ത്രീ പൊതു
ഇടങ്ങളില്‍-ഗോപികയും,സ്ത്രീ മാധ്യമങ്ങളില്‍- പ്രമോദും,സ്ത്രീ
കുടുംബത്തില്‍ - ഷിഹാസും,സ്ത്രീ തൊഴിലിടങ്ങളില്‍,സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അതുലു പ്രബന്ധം
അവതരിപ്പിച്ചു.ആദ്യമായി പ്രബന്ധം അവതരിപ്പിച്ചത് ഗായത്രിയായിരുന്നു.രാഷ്ട്രീയത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സ്ത്രീകളെ
കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞു.അതിനോടനുബന്ധിച്ചുള്ള എല്ലാ
ചോദ്യങ്ങള്‍ക്കും ഗായത്രി ഉത്തരം നല്‍കി.സ്ത്രീ കുടുംബത്തില്‍
എന്ന വിഷയത്തില്‍ ഷിഹാസാണ് അടുത്ത് പ്രബന്ധം അവതരിപ്പിച്ചത്.കുടുംബജീവിതത്തിലെ സ്ത്രീകളുടെ പങ്ക്,
കുടുംബത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതവുമെല്ലാം
ഷിഹാസ് വ്യക്തമാക്കി.എല്ലാവരുടെ സംശയങ്ങള്‍ക്കും ഷിഹാസ് മറുപടി നല്‍കി.സ്ത്രീ പൊതുയിടങ്ങളില്‍ എന്ന വിഷയത്തില്‍
ഗോപികയാണ് അടുത്ത് പ്രബന്ധം അവതരിപ്പിച്ചത്.
പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങലുമെല്ലാം ഗോപിക പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ
ചോദ്യങ്ങള്‍ക്കും ഗോപിക മറുപടി നല്‍കി.സ്ത്രീ തൊഴിലിടങ്ങളില്‍ നേരിടുന്ന കഷ്ടപ്പാടും അതിക്രമങ്ങളും,
സ്ത്രീകളെ സംരക്ഷിക്കുന്നതിന് ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുള്ള
സ്ത്രീസംരക്ഷണനിയമങ്ങളും സ്ത്രീ തൊഴിലിടങ്ങളില്‍ എന്ന വിഷയത്തില്‍ അതുല്‍ അവതരിപ്പിച്ചു.തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്കെല്ലാം അതുല്‍ ഉത്തരം നല്‍കി.മാധ്യമങ്ങളില്‍ ഇന്ന് സ്ത്രീകളുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് സ്ത്രീ മാധ്യമങ്ങളില്‍
എന്ന വിഷയത്തില്‍ പ്രമോദ് പ്രബന്ധം അവതരിപ്പിച്ചു.
കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രമോദ് നന്നായി മറുപടി പറഞ്ഞു.എല്ലാവരും വളരെ നന്നായിട്ടാണ് പ്രബന്ധാവതരണം നടത്തിയത്.എല്ലാവരുടെയും പ്രബന്ധാവതരണം കഴിഞ്ഞ ശേഷം മോഡറേറ്റര്‍ കടന്നു വന്ന് സെമിനാര്‍ ക്രോഡീകരണം നടത്തി.അതോടെ സെമിനാര്‍ അവസാനിച്ചു.
സ്ത്രീകള്‍ക്ക് അവകാശപ്പെട്ട നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും,സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനുമെല്ലാം ഈ സെമിനാറിലൂടെ നമുക്ക്
കഴിഞ്ഞു.എല്ലാവര്‍ക്കും ഈ സെമിനാര്‍ വളരെയധികം പ്രയോജനകരമായി.
                                                                                                 ലീന-10 B

No comments:

Post a Comment