Sunday, 10 December 2017

സ്വാതികൃഷ്ണ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേയ്ക്ക് തരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ സ്വാതികൃഷ്ണ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ സ്വാതികൃഷ്ണ,ഫാസില്‍,അഭിരാമി

Sunday, 3 December 2017

നവംബര്‍ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം

നവംബര്‍ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനംഞങ്ങളുടെ അസംബ്ലിയില്‍  കൂട്ടുകാര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ കൂട്ടുകാര്‍ ശബ്ദതാരാവലി പരിചയം നടത്തി.





Friday, 10 November 2017

ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളില്‍ ബി ആര്‍സി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളില്‍ നടന്നു.മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദവന്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാര്‍,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ എ കെ നാഗപ്പന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.




Friday, 27 October 2017

സ്കൂള്‍ കലോല്‍സവം

ഞങ്ങളുടെ സ്കൂള്‍ കലോല്‍സവം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ.ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനം ചെയ്തു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ 'ശ്രദ്ധ 'പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍മാന്‍ ശ്രീ സുരേഷ്‍കുമാര്‍ നിര്‍വഹിച്ചു.പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍സി്ങ്ങര്‍ ഫെയിം ശ്രീ സോമരാജ് മുഖ്യാതിഥിയായിരുന്നു.അക്ഷരവ‍ൃക്ഷത്തില്‍ അക്ഷരമെഴുതിക്കൊണ്ട് ശ്രദ്ധ ഉദ്ഘാടത്തില്‍ കുട്ടികളും പങ്കാളികളായി.മാതൃഭൂമി വിദ്യ സ്മാര്‍ട്ട്ക്വിസ് പദ്ധതിയുടെ ആദ്യഘട്ട വിജയി ആര്യ പ്രസാദ് ജെ വി യ്ക്ക് മാതൃഭൂമിയുടെ വക സാംസങ് ടാബ് മുനിസിപ്പല്‍ ചെയര്‍മാന്‍ സമ്മാനിച്ചു. ഹൗസ് തിരിച്ചുള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഹൗസുകള്‍ക്ക് പിറ്റി എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് എന്നിവര്‍ സമ്മാനം നല്‍കി









Saturday, 7 October 2017

സ്കൂള്‍ ശാസ്ത്രമേളയ്ക്കൊപ്പം ഹായ്സ്കൂള്‍ കുട്ടിക്കൂട്ടവും....

സ്കൂള്‍ ശാസ്ത്രമേളയ്ക്കൊപ്പം ഹായ്സ്കൂള്‍ കുട്ടിക്കൂട്ടവും....
ഞങ്ങളുടെ സ്കൂള്‍ ശാസ്ത്രമേളയ്ക്കൊപ്പം ഹായ് സ്കൂള്‍ കുട്ടിക്കൂട്ടവും അവരുടെ സാന്നിധ്യമറിയിച്ചു.സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം എന്താണെന്ന ഒരു സാമാന്യ ബോധം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.മലയാളം കമ്പ്യൂട്ടിംങ്,ഇന്റര്‍നെറ്റില്‍ ബ്ലോഗ് സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ ഇലക്ട്രോണിക്സ്,ഹാര്‍ഡ്‍വെയര്‍ ,അനിമേഷന്‍,എന്നീ മേഖലകളില്‍ കുട്ടിക്കൂട്ടം ഒരു ചെറിയ ധാരണ നല്കി













സ്കൂള്‍ ശാസ്ത്രമേളയില്‍ നിന്നും










Friday, 6 October 2017

ശാസ്ത്രനാടകമത്സരത്തില്‍ ഒന്നാംസ്ഥാനം

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രസാമൂഹ്യശാസ്ത്രപ്രവ‍ൃത്തിപരിചയ ഐ റ്റി മേളയില്‍ ശാസ്ത്രനാടകമത്സരത്തില്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിനു ഒന്നാംസ്ഥാനം.നാടകം 'രണ്ടു മത്സ്യങ്ങള്‍'



Tuesday, 3 October 2017

സ്കൂള്‍ പാര്‍ലമെന്റ് ..തെരഞ്ഞെടുപ്പ്... സത്യപ്രതിജ്ഞ




ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ആഘോഷം ഞങ്ങള്‍ക്കു തികച്ചും സ്നേഹം അഹിംസ ക്ഷമ എന്നിവയെ കുറിച്ചുള്ള വര്‍ത്തമാനങ്ങളും പിന്നെ സ്കൂള്‍ പരിസരം പൂര്‍ണമായും വൃത്തിയാക്കലും തന്നെയായിരുന്നു