കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സ്കൂള്‍ ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തോടെ നടന്നു.സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുന്ന ഡിസ്പ്ലേയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടുരേഖപ്പെടുത്തി.അഞ്ചു മുതല്‍ പത്തുവരെയുള്ള പതിനഞ്ചു ക്ലാസുകള്‍ ഓരോ ബൂത്തുകളായി.പ്രിസൈഡിംഗ് ഓഫീസറായ ക്ലാസ് റ്റീച്ചറെ സഹായിക്കാന്‍ ഓരോ ക്ലാസിലും ഓരോ സ്കൂള്‍ ലിറ്റില്‍കൈറ്റ് അംഗങ്ങള്‍ ഫസ്റ്റ് പോളിംഗ് ഓഫീസറായി.ക്ലാസ് ഇലക്ഷനുശേഷം സ്കൂള്‍ ചെയര്‍മാന്റേയും സ്കൂള്‍ ലീഡറുടേയും തെരഞ്ഞെടുപ്പ് നടന്നു.ചെയര്‍മാനായി ഗോപികരവീന്ദ്രനും ലീഡറായി ആനന്ദ് ശര്‍മയേയും തെരഞ്ഞെടുത്തു.
No comments:
Post a Comment