ഇന്നലെ വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് &ടെക്നോളജിയില്‍ 'ഫ്യൂച്ചര്‍ 'ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന 'വേള്‍ഡ് ആര്‍ഡിനോ ഡേ 'ആഘോഷത്തില്‍ ഞങ്ങളുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു.വിവിധ കോളേജുകളില്‍ നിന്നെത്തിയ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ആന്ഡ്രോയിഡ് ആപ്പ് നിര്‍മാണം പരിചയപ്പെടുത്താന്‍. ചേട്ടന്മാരെ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യപ്പിച്ച് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചും ഓടിനടന്ന് അവരെ സഹായിച്ചും പുതിയ ആശയങ്ങളിലേക്കെത്താന്‍ അവരെ ഉത്സാഹഭരിതരാക്കിയും ഫാസിലും നവീനും (സ്കൂള്‍ ലിറ്റില്‍കൈറ്റ്സ്@ജി എച്ച് എസ് കരിപ്പൂര്)ശരിക്കും inspiring Teachers ആയി അവിടെ.ഇവരെ പോലുള്ള മുത്തുകളാണ് എഞ്ചിനിയറിംഗ് കോളേജിലേക്ക് കടന്നുവരേണ്ടതെന്ന് കോളേജിലെ അധ്യാപകനായ രഞ്ജിത് സാര്‍ പറഞ്ഞു.
Sunday, 17 March 2019
Thursday, 14 March 2019
Saturday, 2 March 2019
ശാസ്ത്രദിനാഘോഷം
ശാസ്ത്രദിനാഘോഷം
ദേശീയ ശാസ്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണവും,വിഷയ പഠന സോഫ്ററ്‌വെയര്‍ പരിചയപ്പെടുത്തലും നടന്നു.എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ നയിച്ച ശാസ്ത്രപ്രവര്‍ത്തനങ്ങളില്‍ സ്കൂളിനു സമീപമുള്ള എല്‍ പി യു പി സ്കൂളുകളിലെ കുട്ടികളും പങ്കെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈമറിതല ശാസ്ത്രപാഠ്യപദ്ധതിക്കനുയോജ്യമായ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ കൗതുകമുണര്‍ത്തി.സ്കൂള്‍ ശാസ്ത്രക്ലബ്ബ് അധ്യാപകരും,സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ അനു വിനോദ്,അബിന്‍രമേശ്,ഹരിത തമ്പി,അനന്ത് സതീഷ് എന്നിവരും ശാസ്ത്രദിനാഘോഷത്തിനു നേതൃത്വം കൊടുത്തു.

Subscribe to:
Posts (Atom)