ഇന്നലെ വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് &ടെക്നോളജിയില്‍ 'ഫ്യൂച്ചര്‍ 'ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന 'വേള്‍ഡ് ആര്‍ഡിനോ ഡേ 'ആഘോഷത്തില്‍ ഞങ്ങളുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു.വിവിധ കോളേജുകളില്‍ നിന്നെത്തിയ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ആന്ഡ്രോയിഡ് ആപ്പ് നിര്‍മാണം പരിചയപ്പെടുത്താന്‍. ചേട്ടന്മാരെ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യപ്പിച്ച് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചും ഓടിനടന്ന് അവരെ സഹായിച്ചും പുതിയ ആശയങ്ങളിലേക്കെത്താന്‍ അവരെ ഉത്സാഹഭരിതരാക്കിയും ഫാസിലും നവീനും (സ്കൂള്‍ ലിറ്റില്‍കൈറ്റ്സ്@ജി എച്ച് എസ് കരിപ്പൂര്)ശരിക്കും inspiring Teachers ആയി അവിടെ.ഇവരെ പോലുള്ള മുത്തുകളാണ് എഞ്ചിനിയറിംഗ് കോളേജിലേക്ക് കടന്നുവരേണ്ടതെന്ന് കോളേജിലെ അധ്യാപകനായ രഞ്ജിത് സാര്‍ പറഞ്ഞു.
No comments:
Post a Comment