Saturday 2 March 2019

ശാസ്ത്രദിനാഘോഷം

ശാസ്ത്രദിനാഘോഷം
ദേശീയ ശാസ്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണവും,വിഷയ പഠന സോഫ്ററ്‌വെയര്‍ പരിചയപ്പെടുത്തലും നടന്നു.എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗം  കുട്ടികള്‍  നയിച്ച ശാസ്ത്രപ്രവര്‍ത്തനങ്ങളില്‍ സ്കൂളിനു സമീപമുള്ള എല്‍ പി യു പി സ്കൂളുകളിലെ കുട്ടികളും പങ്കെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈമറിതല ശാസ്ത്രപാഠ്യപദ്ധതിക്കനുയോജ്യമായ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ കൗതുകമുണര്‍ത്തി.സ്കൂള്‍ ശാസ്ത്രക്ലബ്ബ് അധ്യാപകരും,സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ അനു വിനോദ്,അബിന്‍രമേശ്,ഹരിത തമ്പി,അനന്ത് സതീഷ് എന്നിവരും ശാസ്ത്രദിനാഘോഷത്തിനു നേതൃത്വം കൊടുത്തു.






No comments:

Post a Comment