സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുള്ള
അമ്മമാര്‍ക്ക് ഹൈടെക് പരിശീലനം നല്‍കി.മാറിയ വിദ്യാഭ്യാസ രീതിയില്‍ മക്കളെ
സഹായിക്കാന്‍ അമ്മയ്ക്ക് എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയും എന്ന
ബോധവല്‍ക്കരണമായിരുന്നു പരിശീലനലക്ഷ്യം.വിക്ടേഴ്സ് ചാനല്‍
ആപ്പ്,സമഗ്ര,ക്യൂ ആര്‍ കോഡ് സ്കാനര്‍ എന്നിവ അമ്മ മാരുടെ മൊബൈല്‍ ഫോണില്‍
ലിറ്റില്‍ കൈറ്റ്സ് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി.പാഠഭാഗങ്ങളിലെ ക്യൂ ആര്‍
കോഡുകള്‍ അമ്മമാര്‍ സ്കാന്‍ ചെയ്ത് പഠന വിഭവങ്ങളിലെത്തി.വിക്ടേഴ്സ്
ചാനലും,സമഗ്രയും മൊബൈലില്‍ കാണുകയും കുട്ടികള്‍ക്ക് അതെങ്ങനെ
പ്രയോജനപ്പെടുത്താമെന്നു മനസിലാക്കുകയും ചെയ്തു.നേരത്തെ തന്നെ ഇത്തരം
ക്ലാസുകള്‍ വേണ്ടിയിരുന്നുവെന്നാണ്അവരുടെ അഭിപ്രായം.ഇനിയും കൂടുതല്‍
ക്ലാസുകള്‍ അവരാഗ്രഹിക്കുന്നുി.സൈബര്‍സ്പേസില്‍ കുട്ടികളെങ്ങനെ
ഇടപെടണമെന്നും അവരുടെ സുരക്ഷയ്ക് എന്തൊക്കെ കാര്യങ്ങളാണ്
ശ്രദ്ധിക്കേണ്ടതെന്നുംഅവരെ ബോധ്യപ്പെടുത്തി.
No comments:
Post a Comment