Wednesday, 22 January 2020

ലിറ്റില്‍കൈറ്റ്സ്

എട്ടാം ക്ലാസിലെ ലിറ്റില്‍കൈറ്റ്സ് വിദ്യാര്‍ത്ഥകള്‍ക്കുള്ള പ്രാഥമികപരിശീലനത്തിന്റെ ഭാഗമായി ഇന്ന് സ്ക്രാച്ചില്‍ ഗയിം നിര്‍മാണം പരിശീലനം നടത്തി.



Sunday, 19 January 2020

സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം

സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ജില്ലാ പരീക്ഷയില്‍ ഞങ്ങളുടെ സ്കൂളിലെ നിയജാനകിസംസ്ഥാനതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു

Friday, 17 January 2020

സൈക്കിള്‍ ഡേ....ഫിറ്റ്നസ് ഡേ

നെഹ്റു യുവകേന്ദ്രയുടേയും കരിപ്പൂര് ഗവ ഹൈസ്കൂളിന്റേയും ആഭിമുഖ്യത്തില്‍ സൈക്കിള്‍ഡേ ഫിറ്റ്നസ് ഡേ ആചരിച്ചു.







ഗണിതോത്സവം

ഗണിതോത്സവം ശില്‍പശാല
ബി ആര്‍ സി നെടുമങ്ങാട്
നഗരസഭാതലം ജനുവരി 17 18 19
ഗണിതപഠനം ഉത്സവമായപ്പോള്‍
        പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗണിതോത്സവം പരിപാടി നെടുമങ്ങാട് ബി ആര്‍ സി തലം കരിപ്പൂര് ഗവ.ഹൈസ്കൂളിലാണ് നടന്നത്.നെടുമങ്ങാട് സബ്ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും നൂറ്റിരണ്ടു കുട്ടികള്‍ പങ്കെടുത്തു.രജിസ്റ്റേഷൻ രാവിലെ 9.00 മണിക്ക് തുടങ്ങി.യോഗത്തില്‍ ഹെഡ്മിസ്ട്രസ് അനിത വി എസ്  സ്വാഗതം പറഞ്ഞു.വാർഡ് കൗൻസിലർ സംഗീത രാജേഷ് ഗണിതോത്സവം ഉദ്ഘാടനം ചെയ്യ്തു. നെടുമങ്ങാട് ബി.പി.ഒ ശ്രീ സനൽ കുമാർ  ആശംസ പറഞ്ഞു. പി റ്റി എ പ്രസിഡന്റ് ആര്‍  ഗ്ലിസ്റ്റസ്, വൈസ് പ്രസിഡന്റ് പ്രസാദ് സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്  ആര്‍ പിമാരായ സരിത  ,ഭാഗ്യലക്ഷ്മി ടീച്ചർ,ഷൈജ ടീച്ചർ ,ദീപ്തി ടീച്ചര്‍,മനോഹരന്‍സാര്‍,സജിത് സാര്‍,അശ്വതി റ്റീച്ചര്‍,സുജല റ്റീച്ചര്‍എന്നിവർ സാരിച്ചു.വിവിധസ്കൂളുകളില്‍നിന്നും  അധ്യാപകര്‍,പി റ്റി എ ഭാരവാഹികള്‍,രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ഞുരുകൽ 
 ഈ സെഷൻ അവതരിപ്പിച്ചത് ഷൈജ ടീച്ചറാണ്.ഗണിതപഠനത്തില്‍ ഏറ്റവും സങ്കടം തോന്നിയതും സന്തോഷം തോന്നിയതുമായ സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ എഴുതി അവതരിപ്പിച്ചു.പരീക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ വിമാനം അളവു തെറ്റിയതുകൊണ്ട് പറന്നില്ല എന്ന സങ്കടം     പങ്കുവച്ചു.താന്‍ വളര്‍ത്തിയ പതിനേഴ് ഗപ്പിയില്‍ പതിനഞ്ചും  ചത്തുപോയതിന്റെ സങ്കടമാണ്     പങ്കുവച്ചത്.അതിനുശേഷം ഗണിതശാസ്ത്രജ്ഞരുടെ പേരുകളില്‍ എട്ട്സംഘങ്ങളായി തിരിച്ചു ലീഡറെ തെരഞ്ഞെടുത്തു.

വിദഗ്ദ്ധരുമായുള്ള സംവദിക്കല്‍

തയ്യലും ഗണിതവും
ഈ സെഷന്‍കൈകാര്യം ചെയ്തത് ബി ആര്‍ സി യിലെസരളറ്റീച്ചറാണ്.പരിപാടിയില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ അളവെടുത്ത് തുണിവെട്ടി കുട്ടികളെ പരിചയപ്പെടുത്തുകയും ഒരു ടോപ്പ് തയ്ക്കുന്നതിലൂടെ തയ്യലിലിലെ കൃത്യമായ ഗണിതം  കൂട്ടുകാര്‍ മനസിലാക്കി..അതിനു ശേഷം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

ഭിന്നസംഖ്യയും ഗണിതവും
 
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപികയായ ഭാഗ്യലക്ഷ്മിറ്റീച്ചറാണ് ഈ സെഷനവതരിപ്പിച്ചത്.അളവുപാത്ര നിര്‍മാണത്തിലൂടെ കുട്ടികള്‍ക്ക് രസകരമായ
രീതിയിലാണ് ഭാഗ്യറ്റീച്ചര്‍  ഭിന്നസംഖ്യകളുടെ  . കുസൃതിക്കണക്കുകളും ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു.

ജ്യാമിതീയനിര്‍മാണപ്രവര്‍ത്തനം

ഈ പ്രവര്‍ത്തനത്തിനു  കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അധ്യാപകനായ മനോഹരന്‍സാറാണ് നേതൃത്വം നല്‍കിയത്.ആറു വശങ്ങളുള്ള സമചതുരങ്ങള്‍കൊണ്ട് പേപ്പര്‍ക്യൂബ് നിര്‍മായിരുന്നുവത്.കുട്ടികള്‍ വളരെ താല്‍പര്യത്തോടെ പങ്കെടുത്ത പ്രവര്‍ത്തനമായിരുന്നവത്.
    ഷൈജറ്റീച്ചര്‍ അടുത്ത ദിവസം ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ ചെയ്യണമെന്നു പറഞ്ഞു.
കുട്ടികളുടെ പ്രതികരണം
തുടക്കത്തില്‍ ഇത്തിരി വിഷമം തോന്നിയെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ വളരെ രസകരമായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.






Friday, 10 January 2020

രക്ഷകര്‍തൃബോധവല്‍കരണം ബൈ ലിറ്റില്‍കൈറ്റ്സ്

ക്ലാസ് പി റ്റി എ യില്‍ സൈബര്‍ സെക്യൂരിറ്റി ,സമഗ്ര പഠനവിഭവപോര്‍ട്ടല്‍ ,വിക്ടേഴ്സ് ചാനല്‍ എന്നീ വിഭാഗങ്ങളില്‍ രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുന്ന സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്




പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ സമ്മാനം നേടിയ ഞങ്ങളുടെ ജസീമും അബുതോഹിറും.

പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019

സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയില്‍ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.

Tuesday, 7 January 2020

Tesla Pedagogy Park

ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രക്ലബ്ബ് അംഗങ്ങളും അധ്യാപകരും Tesla Pedagogy Park സന്ദര്‍ശിച്ചു





 

Thursday, 2 January 2020

പ്രതിഭയോടൊപ്പം


മണിയമ്മയോടൊപ്പം



ഞാനും എന്റെ കുറച്ചുകൂട്ടുകാരം അദ്ധ്യാപകരുമായി സ്ക്കൂൾ ബസ്സിൽ കണ്ണാറംകോട് സ്വദേശിയായ മണിയമ്മ എന്ന നാടന്‍പാട്ടു കലാകാരിയെ കാണാൻ പോയി.വീട്ടിൽ ചെന്നപ്പോൾ തന്നെ പുറത്ത് ചുമരിൽ 'വെളിച്ചം' എന്നാണെഴുതിയിരിക്കുന്നത്. .ഞങ്ങളെ സ്വീകരിക്കാനായി ഒരു പുഞ്ചിരിയോടുകൂടി അവർ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.പെട്ടെന്നാണ് വേറൊരുകാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് വാതിലിന് മുകളിലായി "മതേതരത്വം ഈ വീടിന്റെ എെശ്വര്യം"എന്ന് എഴുതിയിരിക്കുന്നു. തികച്ചും നല്ലൊരു അന്തരീക്ഷമാണ് അവിടെ കണ്ടത്.അകത്തു കയറുമ്പോൾതന്നെ ചുമരിൽ ബുദ്ധന്റെ ചിത്രം വച്ചിട്ടുണ്ടായിരുന്നു.പൂച്ചയുടെ ചിത്രവും ഉണ്ടായിരുന്നു.പൂച്ചയെ ഇഷ്ട്ടപെടുന്നവരാണ് എന്ന് തോന്നുന്നു. പൂച്ചയുടെ കരച്ചിലും ഞാൻ കേട്ടു. സ്വന്തം അനുഭവങ്ങളാണ് മണിയമ്മ എന്ന കലാകാരി ഞങ്ങളോട് പങ്കുവച്ചത്. അവിടെ ഉള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ മതവിശ്വാസികളല്ല.. അവരുടെ വിവാഹം നടന്നതും അങ്ങനെയായിരുന്നു.. ഇത് പറഞ്ഞത് അവരുടെ ഭർത്താവാണ്.
അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ് കൂടുതലും കവിതയാണ് എഴുതുന്നത് . അദ്ദേഹം എഴുതിയ "ശെരി" എന്ന പുസ്തകം നമ്മുടെ സ്ക്കൂളിനായി തരുകയും ചെയ്തു. രണ്ടുപ്പേരുടെ മുഖത്തും എപ്പോഴും പ്രകാശമുണ്ടായിരുന്നു.അവര്‍ക്ക് രണ്ട് ആൺകുട്ടികളായിരുന്നു . രണ്ട് വ്യത്യസ്ത അർത്ഥമുള്ള പേരുകളാണ് കുട്ടികൾക്ക് ഇട്ടത് . സമൻ ,സഹത്ത് ഒരാൾ ഉഴമലക്കൽ സ്കൂളിൽ 7-ാം ക്ലാസ്സിൽ പഠിക്കുന്നു.മറ്റൊരാൾ വെള്ളനാട് സ്ക്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്നു. മണ്ണിയമ്മയുടെ ഓരോ വാക്കും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചു. ആ വീട്ടിൽ എല്ലാ മതഗ്രന്ഥങ്ങൾക്കും ഒരു പോലെ വിലകൽപ്പിക്കുുന്നു. . മണ്ണിയമ്മയുടെ വാക്കുകളിൽ അത് ഉണ്ടായിരുന്നു. അവിടെ മഹാഭാരതം ,രാമായണം ,ഖുറാൻ,ബൈബിൾ .............. എന്നീ ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. ഒരു ലൈബ്രറി തന്നെ ആ വീട്ടിൽ ഉണ്ട്. ഞങ്ങളോടൊപ്പം വന്ന കൂട്ടുകാർ ഒാരോരോ കാര്യങ്ങൾ മണിയമ്മയോട് ചോദിച്ചുതുടങ്ങി . ആ ചോദ്യങ്ങൾക്കൊക്കെ മണിയമ്മ ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു. അതിനിടയിൽ ഞങ്ങളോടൊപ്പം വന്ന കുട്ടി നാടൻപ്പാട്ടിലേക്ക് വരാനാനുള്ള കാരണം ചോദിച്ചു. അവരുടെ നാടും അന്നത്തെ ഓണപ്പാട്ടുകളും , നാടൻപ്പാട്ടുകളും ആണ് എന്നെ ഈ കലാകാരിയാക്കിയത് എന്ന് മറുപടി പറഞ്ഞു. അവർ ഞങ്ങള്‍ക്ക് കഴിക്കാനായി പലതരം ഭക്ഷണംകരുതിയിരുന്നു. പക്ഷേ നമ്മുക്ക് സമയം ഇല്ലാത്തതുകൊണ്ട് ലഘുഭക്ഷണം കഴിച്ചു.. നാടൻ പാട്ടുകൾ പാടിത്തന്നു. അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഓരോ പുതിയ ആശയങ്ങളുണ്ടായി. മനുഷ്യൻ മതത്തിന്റെയും ആചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും പിറകെപോകുമ്പോഴും ഇതിനൊന്നും വിലകൽപ്പിക്കാതെ ഖുറാനും, ബൈബിളും, രാമയണവും,മഹാഭാരതവും നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആ കുടുംബത്തിലെ സന്തോഷമാണ് എന്റെ മനസ്സിനെ കൂടുതല്‍ ആകര്‍ഷിച്ചത്.. "മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി" എന്ന ശ്രീനാരായണഗുരുവിന്റെ ആശയത്തെ ആ കുടുംബം പൂർണ്ണമായി വിലകൽപ്പിച്ചിരുന്നു എന്ന് എനിക്ക് ബോധ്യമായി. അവിടെ നിന്നിറങ്ങി സ്ക്കൂൾബസ്സിൽ കയറുമ്പോഴും എന്റെ ചിന്തകൾ മുഴുവനും മണിയമ്മയേയും ആ
വീട്ടിലെ ഒരോരുത്തരെയും പറ്റിയായിരുന്നു. ആ വീട്ടുപേര്
തികച്ചും ആ വീടിനു അനുയോജ്യമാണ് ആ വീട് ഒരു വെളിച്ചം തന്നയാണ് നന്മയുടെ വെളിച്ചം!
മേഘമോഹന്‍- 9C