മണിയമ്മയോടൊപ്പം
ഞാനും
എന്റെ കുറച്ചുകൂട്ടുകാരം
അദ്ധ്യാപകരുമായി സ്ക്കൂൾ
ബസ്സിൽ കണ്ണാറംകോട് സ്വദേശിയായ
മണിയമ്മ എന്ന നാടന്‍പാട്ടു
കലാകാരിയെ കാണാൻ പോയി.വീട്ടിൽ
ചെന്നപ്പോൾ തന്നെ പുറത്ത്
ചുമരിൽ 'വെളിച്ചം'
എന്നാണെഴുതിയിരിക്കുന്നത്.
.ഞങ്ങളെ
സ്വീകരിക്കാനായി ഒരു
പുഞ്ചിരിയോടുകൂടി അവർ ഉമ്മറത്ത്
നിൽക്കുന്നുണ്ടായിരുന്നു.പെട്ടെന്നാണ്
വേറൊരുകാര്യം എന്റെ
ശ്രദ്ധയിൽപ്പെട്ടത് വാതിലിന്
മുകളിലായി "മതേതരത്വം
ഈ വീടിന്റെ എെശ്വര്യം"എന്ന്
എഴുതിയിരിക്കുന്നു.
തികച്ചും
നല്ലൊരു അന്തരീക്ഷമാണ് അവിടെ
കണ്ടത്.അകത്തു
കയറുമ്പോൾതന്നെ ചുമരിൽ
ബുദ്ധന്റെ ചിത്രം
വച്ചിട്ടുണ്ടായിരുന്നു.പൂച്ചയുടെ
ചിത്രവും ഉണ്ടായിരുന്നു.പൂച്ചയെ
ഇഷ്ട്ടപെടുന്നവരാണ് എന്ന്
തോന്നുന്നു.
പൂച്ചയുടെ
കരച്ചിലും ഞാൻ കേട്ടു.
സ്വന്തം
അനുഭവങ്ങളാണ് മണിയമ്മ എന്ന
കലാകാരി ഞങ്ങളോട് പങ്കുവച്ചത്.
അവിടെ
ഉള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്.
അവർ
മതവിശ്വാസികളല്ല..
അവരുടെ
വിവാഹം നടന്നതും അങ്ങനെയായിരുന്നു..
ഇത്
പറഞ്ഞത് അവരുടെ ഭർത്താവാണ്.
അദ്ദേഹം
നല്ലൊരു എഴുത്തുകാരനാണ്
കൂടുതലും കവിതയാണ് എഴുതുന്നത്
.
അദ്ദേഹം
എഴുതിയ "ശെരി"
എന്ന
പുസ്തകം നമ്മുടെ സ്ക്കൂളിനായി
തരുകയും ചെയ്തു.
രണ്ടുപ്പേരുടെ
മുഖത്തും എപ്പോഴും
പ്രകാശമുണ്ടായിരുന്നു.അവര്‍ക്ക്
രണ്ട് ആൺകുട്ടികളായിരുന്നു
.
രണ്ട്
വ്യത്യസ്ത അർത്ഥമുള്ള പേരുകളാണ്
കുട്ടികൾക്ക് ഇട്ടത് .
സമൻ
,സഹത്ത്
ഒരാൾ ഉഴമലക്കൽ സ്കൂളിൽ 7-ാം
ക്ലാസ്സിൽ പഠിക്കുന്നു.മറ്റൊരാൾ
വെള്ളനാട് സ്ക്കൂളിൽ 10-ാം
ക്ലാസ്സിൽ പഠിക്കുന്നു.
മണ്ണിയമ്മയുടെ
ഓരോ വാക്കും എന്നെ കൂടുതൽ
കൂടുതൽ ആകർഷിച്ചു.
ആ
വീട്ടിൽ എല്ലാ മതഗ്രന്ഥങ്ങൾക്കും
ഒരു പോലെ വിലകൽപ്പിക്കുുന്നു.
. മണ്ണിയമ്മയുടെ
വാക്കുകളിൽ അത് ഉണ്ടായിരുന്നു.
അവിടെ
മഹാഭാരതം ,രാമായണം
,ഖുറാൻ,ബൈബിൾ
..............
എന്നീ
ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു.
ഒരു
ലൈബ്രറി തന്നെ ആ വീട്ടിൽ
ഉണ്ട്.
ഞങ്ങളോടൊപ്പം
വന്ന കൂട്ടുകാർ ഒാരോരോ കാര്യങ്ങൾ
മണിയമ്മയോട് ചോദിച്ചുതുടങ്ങി
.
ആ
ചോദ്യങ്ങൾക്കൊക്കെ മണിയമ്മ
ചെറുപുഞ്ചിരിയോടെ മറുപടി
പറഞ്ഞു.
അതിനിടയിൽ
ഞങ്ങളോടൊപ്പം വന്ന കുട്ടി
നാടൻപ്പാട്ടിലേക്ക് വരാനാനുള്ള
കാരണം ചോദിച്ചു.
അവരുടെ
നാടും അന്നത്തെ ഓണപ്പാട്ടുകളും
,
നാടൻപ്പാട്ടുകളും
ആണ് എന്നെ ഈ കലാകാരിയാക്കിയത്
എന്ന് മറുപടി പറഞ്ഞു.
അവർ
ഞങ്ങള്‍ക്ക് കഴിക്കാനായി
പലതരം ഭക്ഷണംകരുതിയിരുന്നു.
പക്ഷേ
നമ്മുക്ക് സമയം ഇല്ലാത്തതുകൊണ്ട്
ലഘുഭക്ഷണം കഴിച്ചു..
നാടൻ
പാട്ടുകൾ പാടിത്തന്നു.
അവിടെ
നിന്ന് ഇറങ്ങുമ്പോൾ എന്റെ
മനസ്സിൽ ഓരോ പുതിയ ആശയങ്ങളുണ്ടായി.
മനുഷ്യൻ
മതത്തിന്റെയും ആചാരങ്ങളുടെയും,
അന്ധവിശ്വാസങ്ങളുടെയും
പിറകെപോകുമ്പോഴും ഇതിനൊന്നും
വിലകൽപ്പിക്കാതെ ഖുറാനും,
ബൈബിളും,
രാമയണവും,മഹാഭാരതവും
നെഞ്ചോട് ചേർത്ത് ജീവിക്കുന്ന
ആ കുടുംബത്തിലെ സന്തോഷമാണ്
എന്റെ മനസ്സിനെ കൂടുതല്‍
ആകര്‍ഷിച്ചത്..
"മതമേതായാലും
മനുഷ്യൻ നന്നായാല്‍ മതി"
എന്ന
ശ്രീനാരായണഗുരുവിന്റെ
ആശയത്തെ ആ കുടുംബം
പൂർണ്ണമായി വിലകൽപ്പിച്ചിരുന്നു
എന്ന് എനിക്ക് ബോധ്യമായി.
അവിടെ
നിന്നിറങ്ങി സ്ക്കൂൾബസ്സിൽ
കയറുമ്പോഴും എന്റെ ചിന്തകൾ
മുഴുവനും മണിയമ്മയേയും ആ
വീട്ടിലെ
ഒരോരുത്തരെയും പറ്റിയായിരുന്നു.
ആ
വീട്ടുപേര്
തികച്ചും
ആ വീടിനു അനുയോജ്യമാണ് ആ വീട്
ഒരു വെളിച്ചം തന്നയാണ് നന്മയുടെ
വെളിച്ചം!
മേഘമോഹന്‍-
9C
No comments:
Post a Comment