കരിപ്പൂര് ഗവഹൈസ്കൂളിലെ വായനദിന പരിപാടികള്‍
തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ഓണ്‍ലൈന്‍ വായനദിനപരിപാടികളാണ് കരിപ്പൂര് ഗവഹൈസ്കൂ ളില്‍ നടന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ല ഓഫീസര്‍ സിന്ധു ജെ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി കുട്ടികള്‍ക്ക് വായനദിന സന്ദേശം നല്‍കി.പ്രിയപുസ്തകം പരിചയപ്പെടുത്തുന്നതില്‍ കുട്ടികളോടൊപ്പം അധ്യാപകരും,രക്ഷകര്‍ത്താക്കളും പങ്കെടുത്തു.കവിത പാരായണം,കഥവായന ,പോസ്റ്റര്‍രചന തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു.