കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.youtube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു
No comments:
Post a Comment