Saturday, 28 August 2021

സ്കൂള്‍ ശാസ്ത്രരംഗം ഉദ്ഘാടനം.

 


സ്കൂള്‍ ശാസ്ത്രരംഗം ഉദ്ഘാടനം.

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂള്‍ശാസ്ത്രരംഗം പ്രവര്‍ത്തനോദ്ഘാടനം  ഇന്നു നടന്നു.സ്കൂള്‍ശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയില്‍ 93കുട്ടികള്‍ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങള്‍ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങള്‍ക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവര്‍ത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളില്‍ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളര്‍ത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങള്‍ക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളര്‍ത്തുന്നതിനും  പരിസ്ഥിതിയോടുള്ള നിലപാടുകള്‍ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങള്‍ ചോദിക്കുവാനും പരീക്ഷണങ്ങളിലേര്‍പ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.

പരിപാടിയുടെ ശബ്ദരേഖ നിങ്ങള്‍ക്കിവിടെ കേള്‍ക്കാം









No comments:

Post a Comment