Thursday, 7 October 2021

കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം

 കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിനു അനുവദിച്ചുകിട്ടിയ ശാസ്ത്രപാര്‍ക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ്,പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ഇടമല ,MPTA പ്രസിഡന്റ് ആര്‍ ശ്രീലത,സീനിയര്‍ അസിസ്റ്റന്റ്  ഷീജാബീഗം എസ് എന്നിവര്‍ ആശംസപറഞ്ഞു. അധ്യാപകരായ എന്‍ മനോഹരന്‍ സന്തോഷ്‌ലാല്‍ വി ജെ എന്നിവരാണ് ശാസ്ത്രപാര്‍ക്ക് സജ്ജീകരിച്ചത്.കണ്‍വീനര്‍   സുജ ഡി ശാസ്ത്രപാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.






No comments:

Post a Comment