നാട്ടുകുറിഞ്ഞി രാഗത്തിൽ ,ആയിരത്തിയൊന്ന് കുട്ടികളോടൊപ്പം ഭരതനാട്യം വർണത്തിൽ
ആടിക്കളിച്ച് ആറാംക്ലാസുകാരിയായ അഭിരാമിലാൽ ഏഷ്യൻബുക്ക്സ് ഓഫ് റെക്കോർഡ്സിൽ.
അഭിരാമിക്ക് സ്കൂളിന്റെ അഭിനന്ദനം
നാട്ടുകുറിഞ്ഞി രാഗത്തിൽ ,ആയിരത്തിയൊന്ന് കുട്ടികളോടൊപ്പം ഭരതനാട്യം വർണത്തിൽ
ആടിക്കളിച്ച് ആറാംക്ലാസുകാരിയായ അഭിരാമിലാൽ ഏഷ്യൻബുക്ക്സ് ഓഫ് റെക്കോർഡ്സിൽ.
അഭിരാമിക്ക് സ്കൂളിന്റെ അഭിനന്ദനം
Allignment Error Notification System ഈ സംവിധാനം വഴി ഇരുചക്രവാഹനങ്ങളില്‍ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈന്‍മെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. എന്ന ആശയത്തില്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ അനസിജ് എം എസ് സംസ്ഥാനതലത്തിലേക്ക്
കൊറോണക്കാലത്ത് അടഞ്ഞുകിടന്ന നഴ്സറി വിഭാഗം പൂര്‍വാധികം ഭംഗിയോടെ തുറന്നു.അച്ഛനമ്മമാരോടൊപ്പം കുഞ്ഞുങ്ങള്‍ ഉത്സാഹത്തോടെയെത്തി.
സ്കൂള്‍ ജെ ആര്‍ സി യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ലഹരിഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനായി ബോധവല്‍കരണക്ലാസ് നടന്നു.സ്കൂളിലെ കായികാധ്യാപകനായ ഡോ അജീഷ് ആണ് കുട്ടികള്‍ക്ക് പ്രസന്റേഷനവതരണത്തോടെ ക്ലാസെടുത്തത്.
വിക്കിപീഡിയയില്‍ നിന്നും സ്കൂള്‍വിക്കിയിലേക്ക്
12/02/22 ശനിയാഴ്ച പത്താംക്ലാസ് ലിറ്റില്‍കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ വിക്കിപീഡിയയില്‍നിന്നും സ്കൂള്‍വിക്കിയിലേക്ക് എന്ന വിഷയത്തില്‍ വെബിനാര്‍ നടന്നു.വിക്കിപീഡിയ,മലയാളം വിക്കിപീഡിയ ,വിക്കപീഡിയയുടെ വിവിധ പ്രോജക്ടുകള്‍ വിക്കിഗ്രന്ഥശാല,വിക്കിനിഖണ്ടു,വിക്കികോട്സ് തുടങ്ങയവ പരിചയപ്പെടുത്തി.സ്കൂള്‍വിക്കി എന്താണ്.. ലോഗിന്‍ എങ്ങനെ ?വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.