Wednesday, 27 July 2022

അവബോധക്ലാസ്

എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ്  Psychologist trainer ശ്രീമതി.ഗീതാ നായർ നൽകി.പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.




Tuesday, 26 July 2022

ചാന്ദ്രദിനക്വിസ്

 ശാസ്ത്രസാഹിത്യപരിഷത്തിന്റ നേതൃത്വത്തിൽ യു.പി , എച്ച് എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.




Sunday, 24 July 2022

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ

  ലിറ്റിൽകൈറ്റ്സ് അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് ഷാരോൺ ജെ സതീഷ് തെര‍‍ഞ്ഞെടുക്കപ്പെട്ടു.



Thursday, 21 July 2022

ചാന്ദ്രദിനാഘോഷം

 

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.















Wednesday, 20 July 2022

ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും

ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനവും സോപ്പ് നിർമ്മാണ ശില്പശാലയും നടന്നു.
സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല ക്ലബ്ബിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ഡി. പ്രസാദ് ,സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീ.അനിൽ സി. ബി, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീ സന്തോഷ് ലാൽ വി.ജെ.,കോ-ഓർഡിനേറ്റർ ശ്രീ.സുധീർ.എ എന്നിവർ സംസാരിച്ചു. തുടർന്ന് സോപ്പ് നിർമ്മാണ ശിൽപ്പശാല സുധീർ സാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നു.





Tuesday, 5 July 2022

ബഷീർ ദിനം

 

ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി.

നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു.റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ പുസ്തകത്തിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. മതിലുകൾ എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും ചേർന്ന് അതിലെ ഒരു രംഗം അഭിനയിച്ച.സ്റ്റാഫ് സെക്റട്ടറി പുഷ്പരാജ് വി എസ് നന്ദി പഞ്ഞു.




Friday, 1 July 2022

ശബരീഷ്സ്മാരക സ്കൂള്‍വിക്കി അവാര്‍ഡ്

 ശബരീഷ്സ്മാരക സ്കൂള്‍വിക്കി അവാര്‍ഡ് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം കരിപ്പൂര് ഗവ ഹൈസ്കൂളിന്