ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി.
നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു.റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയുടെ ആട് എന്ന ബഷീർ പുസ്തകത്തിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. മതിലുകൾ എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും ചേർന്ന് അതിലെ ഒരു രംഗം അഭിനയിച്ചു.സ്റ്റാഫ് സെക്റട്ടറി പുഷ്പരാജ് വി എസ് നന്ദി പറഞ്ഞു.
No comments:
Post a Comment