Saturday, 28 October 2023

ത്രോബോളിൽ ജില്ലയിലേക്ക്


 കരിപ്പൂർ സ്കൂളിൽ വച്ച് നടന്ന നെടുമങ്ങാട് സബ്ജില്ലാ സ്കൂൾ സ്പോർട്സ് &ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ ത്രോബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ കരിപ്പൂരിന്റെ കൂട്ടുകാർ...







Thursday, 26 October 2023

ശുചിത്വ ബോധവൽക്കരണ ക്ലാസ്

 ശുചിത്വ മിഷന്റേയും,സ്കൂൾ ശുചിത്വ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരു ശുചിത്വ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ചടങ്ങിൽ ശുചിത്വമിഷൻ ആർ പി അഞ്ജന ടീച്ചർ കുട്ടികളുമായി സംവദിച്ചു.



Wednesday, 25 October 2023

ബാഡ്മിൻറൺ-ജില്ലാ തലത്തിലേക്ക്

 നെടുമങ്ങാട് ഉപജില്ല സബ്ജൂനിയർബാഡ്മിൻറൺ മത്സരത്തിൽ കരിപ്പൂരിലെ  മിടുക്കർ (ഷിന്റോ & അഭിനന്ദ് ) റണ്ണറപ്പായി. അഭിനന്ദ് ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.



Friday, 20 October 2023

ജില്ലാതലമേളയിലേക്ക്

 ശാസ്ത്രമേളയോടനുബന്ധിച്ച പ്രവർത്തി പരിചയ,ഗണിതശാസ്ത്ര വിഭാഗങ്ങളിൽ (H S)ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരിപ്പൂരിന്റെ മിടുക്കർ...

Vaiga R Shibu
embroidary work 1st

Anasij M S
single project 2nd &Talent search exam 2nd



Pavan Prakash
Game 2nd

Niranjana
Number chart 2nd

Akbar Shah
Puzzle 2nd

Tuesday, 17 October 2023

സബ്ജില്ല അക്വാട്ടിക്സിലെ വിജയത്തിളക്കം

 നെടുമങ്ങാട് ഉപജില്ല സ്വിമ്മിംഗ് കോമ്പറ്റീഷനിൽ 400 മീറ്റർ ഫ്രീ സ്റ്റൈൽ, 800 മീറ്റർ ഫ്രീ സ്റ്റൈൽ ,200 മീറ്റർ ഫ്രീ സ്റ്റൈൽ ഇവയിൽ ഞങ്ങടെ സ്കൂളിന്റെആദിത്യൻ (ക്ലാസ് 10) ഒന്നാം സ്ഥാനത്ത് എത്തി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മഹാദേവൻ  (ക്ലാസ് 10) രണ്ടാം സ്ഥാനവും നേടി

ആദിത്യൻ

മഹാദേവൻ 




Sunday, 15 October 2023

ARDUINO വർക്ക്ഷോപ്പ്

 IISTയുടെ സഹകരണത്തോടെ ARDUINOയുമായി ബന്ധപ്പെട്ട ഒരു വർക്ക്ഷോപ്പ് ലിറ്റിൽ കൈറ്റ്സ്  കൂട്ടുകാർക്ക് നൽകി.





Tuesday, 10 October 2023

ഗാന്ധി കലോത്സവ വി‍‍ജയം

 ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി

Thursday, 5 October 2023

സബ്ജില്ലാ അത്‌ലറ്റിക്സ് മത്സരത്തിൽ മികച്ച പ്രകടനം


കാര്യവട്ടം LNCPE സ്റ്റേഡിയത്തിൽ വച്ച് നടന്ന നെടുമങ്ങാട് സബ്ജില്ലാ അത്‌ലറ്റിക്സ്  മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച GHS കരിപ്പൂരിന്റെ ‍ചുണക്കുട്ടികൾ. ഉപജില്ലയിലെ ഏറ്റവും വേഗമേറിയ താരം നമ്മുടെ ശിവ.




                   
   


                                                                                                                                                                                    


                  
                                                                                    

                                                                                                                                                          

      

                                                                      




Monday, 2 October 2023

ഗാന്ധിജയന്തി വാരാചരണം

ഈ വർഷത്തെ ഗാന്ധിജയന്തി വാരാചരണം വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു.പുഷ്പാർച്ചന ഗാന്ധി സ്മൃതി ,ഗാന്ധി കവിതാലാപനം, അനുസ്മരണ പ്രഭാഷണങ്ങൾ, ദേശഭക്തിഗാനാലാപനം മുതലായ പ്രവർത്തനങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികൾ നടത്തി.തുടർന്ന് ക്ലാസ് റൂമുകളും പരിസരവും വൃത്തിയാക്കൽ, ലോഷൻ നിർമ്മാണം,പൂന്തോട്ട നിർമ്മാണം ഇവ നടത്തി.