Monday, 29 January 2024

വാർഷികവും, വിജയോത്സവവും

 കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ 2023 - 24 അധ്യയനവർഷത്തെ വിജയോത്സവവും വാർഷികദിനാഘോഷ പരിപാടികളും 29 -1 - 2024 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് M ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ പി സ്വാഗതം ആശംസിക്കുകയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സി എസ് രവീന്ദ്രൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. വസന്തകുമാരി,  വാർഡ് കൗൺസിലർമാരായ ശ്രീമതി സംഗീതാ രാജേഷ്, ശ്രീമതി സുമയ്യ മനോജ് ,എസ്. എം .സി ചെയർമാൻ ശ്രീ ലൈജു എസ് എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ബിജി എസ് നായർ എന്നിവർ ആശംസകൾ അറിയിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .പി . ഹരികേശൻ നായർ ചടങ്ങിൽ സന്നിഹിതനായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.സ്റ്റാഫ് സെക്രട്ടറി ശ്രീ ഹേമചന്ദ്രൻ നായർ നന്ദി രേഖപ്പെടുത്തി .



















No comments:

Post a Comment