3, 6, 9 ക്ലാസുകളിലെ കുട്ടികൾക്കുള്ള SAT മോഡൽ എക്സാം ഇന്നു നടന്നു.
Friday, 30 August 2024
Thursday, 29 August 2024
സ്കൂൾ കലോത്സവം
കരിപ്പൂര് സ്കൂളിലെ ഈ വർഷത്തെ കലോത്സവം നിറവ് നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൻ ശ്രീമതി സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രശ്‌സ്ത സീരിയൽ താരം കരകുളം പ്രശാന്ത് മുഖ്യാതിഥിയായി. ജനപ്രതിനിധികളുടെ ആശംസകൾക്കു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ ആരംഭിച്ചു.
Wednesday, 28 August 2024
അക്ഷരമുറ്റം-_ജില്ലയിലേക്ക്
ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ലാതല മത്സരത്തിൽ HS വിഭാഗം രണ്ടാം സ്ഥാനത്തോടെ ജില്ലയിലേക്ക് സെലക്ഷൻ നേടിയ അദ്വൈത്.
Tuesday, 27 August 2024
സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി GR ൽ അനിലിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Monday, 26 August 2024
ഉദ്ഘാടനം
നെടുമങ്ങാട് ബിസ്മി ഹോം അപ്ലയൻസസിന്റെ ഉദ്ഘാടനം കരിപ്പൂരിലെ കുട്ടികൾ നിർവഹിച്ചു.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ അനാമിക എസ് ഉദ്ഘാടനം നിർവഹിച്ചു സമ്മാനവിതരണം അഞ്ചാം ക്ലാസിലെ അനാമിക എ കെ യും, ഒന്നാം ക്ലാസിലെ അശ്വിൻ പി വർഗീസും ചേർന്ന് നിർവഹിച്ചു .
Sunday, 25 August 2024
ബോക്സിങ് -ഒന്നാം സ്ഥാനം
നെടുമങ്ങാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് ബോക്സിങ് അണ്ടർ 48 കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരിപ്പൂര് സ്കൂളിലെ ചുണക്കുട്ടി അഭിജിത്ത് നേടി .
Saturday, 24 August 2024
ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്
Thursday, 22 August 2024
വോളിബോൾ-ചാമ്പ്യന്മാരായി
നെടുമങ്ങാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ കരിപ്പൂര് സ്കൂളിലെ മിടുക്കർ റണ്ണറപ്പായി .കൂടാതെ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഞങ്ങളുടെ സ്കൂൾ ചാമ്പ്യന്മാരായി.
Tuesday, 20 August 2024
തായ്ക്കൊണ്ട - ഒന്നാം സ്ഥാനം
Monday, 19 August 2024
സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ്
3, 6,9ക്ലാസുകളിലെ കുട്ടികൾക്ക് നടപ്പിലാക്കുന്ന സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റിന്റെ മോഡൽ എക്സാം- 1 ഇന്നു നടന്നു.
സ്കൂൾ കലോത്സവ രചനാമത്സരങ്ങൾ
Thursday, 15 August 2024
സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം ബി ന ടീച്ചർ പതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പിടിഎ പ്രസിഡൻറ് ,എച്ച് എം, വാർഡ് കൗൺസിലർ മുതലായവർ സംസാരിച്ചു
Tuesday, 13 August 2024
പതാക നിർമാണം
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി എൽ പി , യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പതാക നിർമ്മാണ മത്സരം നടത്തി.
മെട്രോമലയാളം പദ്ധതി
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായിമെട്രോ സ്കൂളുകളിൽ നടപ്പിലാക്കുന്ന മെട്രോമലയാളം പദ്ധതി കരിപ്പൂര് സ്കൂളിൽ ആരംഭിച്ചു.കുന്നിൽ ഹൈപ്പർമാർക്കറ്റിനു വേണ്ടി മാനേജർ ഷാനവാസും വാർഡ് കൗൺസിലർ സംഗീതാ രാജേഷും ചേർന്ന് പത്രം സ്കൂളിൽ ലീഡർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
Friday, 9 August 2024
നാഗസാക്കി ദിനാചരണം
നാഗസാക്കി ദിനാചരണം സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു.സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം ,പ്രദർശനം, അനുസ്മരണ പ്രഭാഷണം ക്വിസ് ഇവ നടത്തി.
Monday, 5 August 2024
ഹിന്ദിക്ലബ്ബ് ഉദ്ഘാടനം
ഹിന്ദിക്ലബ്ബിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു .പ്രേംചന്ദ് ദിനാചരണത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചന, കവിതാലാപനം, ക്വിസ് എന്നിവ നടത്തി.
Friday, 2 August 2024
സ്കൂൾ കായികമേള
2024-25 അധ്യയന വർഷത്തെ സ്കൂൾ കായികമേള ആഗസ്റ്റ് 1, 2 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.കായികമേള ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ എം കെ സുരേന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഹൗസ് പ്രതിനിധികളുടെ കയ്യിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വിവിധ കായിക മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നു.