ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന് ഞങ്ങള്‍ പുതിയൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
'മണ്ണ് നിരീക്ഷണം'. നാല്‍പതോളം കുട്ടികളുടെ അര സെന്റില്‍ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങള്‍ മറ്റ് ജീവികള്‍ ഇവയൊക്കെ പഠനത്തിന് വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂണ്‍ 6- ന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.