എല്ലാ
വര്‍ഷങ്ങളിലുമെന്നതു പോലെ
ഈ വര്‍ഷവും വായനവാരാചരണത്തോടൊപ്പം
പുസ്തകപരിചയവും നടന്നു.ഈ
വര്‍ഷം
'റിയാന്റെ
കിണര്‍ 'പരിചയപ്പെടുത്തിയ
നാലാം
ക്ലാസുകാരനായ
അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ
പുസ്തകം വായിച്ച് റിയാനെ
പോലെ അവനും അമ്മയെ സഹായിച്ച്
ചെറിയ തുക സമ്പാദിച്ചു.സഹപാഠികള്‍ക്ക്
പഠനോപകരണങ്ങള്‍ വാങ്ങി.പുസ്തകം
പരിചയപ്പെടുത്തിയതോടൊപ്പം
അവന്‍ തന്റെ കൂട്ടുകാര്‍ക്കതു
നല്‍കുകയും ചെയ്തു.അങ്ങനെ
ഒരു കുഞ്ഞ് റിയാനായി അവനും
കൂട്ടുകാരെ പ്രചോദിപ്പിച്ചു.
No comments:
Post a Comment