കരിപ്പൂര്
ഗവ.ഹൈസ്കൂളില്‍
വായനവാരാചരണവും സ്കൂള്‍
വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനവും
നടന്നു.വിദ്യാര്‍ത്ഥിയായ
അനന്തുപ്രസാദ്
തുണിയില്‍ തീര്‍ത്ത വായനദിന
സന്ദേശ ലോഗോ പ്രകാശനം ചെയ്തുകൊണ്ട്
വാര്‍ഡു
കൗണ്‍സിലര്‍ സംഗീത വായനവാരാചരണം
ഉദ്ഘാടനം ചെയ്തു.പി
എന്‍ പണിക്കര്‍ അനുസ്മരണവും
വായനദിന സന്ദേശവും വൈഷ്ണവി
അവതരിപ്പിച്ചു.എല്‍
പി,
യു
പി ,എച്ച്
എസ് വിഭാഗം കുട്ടികള്‍
പുസ്തകപരിചയം നടത്തി.
'റിയാന്റെ
കിണര്‍'
എന്ന
പുസ്തകം നാലാം ക്ലാസുകാരനായ
അമ്പാടി പി പരിചയപ്പെടുത്തി.
അസ്ഹ
നസ്രീന്‍ 'ടീച്ചര്‍
'
എന്ന
പുസ്തകവും ജാന്‍സി രാജ് വി
'അക്കര്‍മാശി'യും,
അഭിനന്ദ്
എസ് അമ്പാടി 'മൈ
എക്സ്പിരിമെന്റ് വിത്ത്
ട്രൂത്ത് '
എന്ന
പുസ്തകവും പരിചയപ്പെടുത്തി.
അസ്ന,
പൂജ
എന്നിവര്‍ പുസ്തകപ്പാട്ടു
പാടി.
വിദ്യാര്‍ത്ഥികള്‍
നൂറു വായനക്കുറിപ്പുകള്‍
പ്രദര്‍ശിപ്പിച്ചു.അധ്യാപകനും
കലാകാരനുമായ കലേഷ് കാര്‍ത്തികേയന്‍
നാടന്‍പാട്ടുകള്‍ പാടി സ്കൂള്‍
വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
ജെ റസീന,
പി
റ്റി എ പ്രസിഡന്റ് ബാബു,
സ്റ്റാഫ്
സെക്രട്ടറി മംഗളാംമ്പാള്‍
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment