Wednesday 20 July 2016

സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കല്‍ ഹാക്കിംഗ്'അവതരണവും.


Bsoft എന്ന ഞങ്ങളുടെ സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയശാസ്ത്ര കോണ്‍ഗ്രസില്‍ 
E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കല്‍ ഹാക്കിംഗി'ല്‍ മൂന്നര മണിക്കൂര്‍ ക്ലാസെടുത്താണ് വിഷ്ണു  ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റര്‍നെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാന്‍ കഴിയാത്ത വിശാലമായ  സൈബര്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളില്‍ നമ്മുടെ സന്ദര്‍ശനം ഒരു ഹാക്കറിനു  രേഖപ്പടുത്താന്‍ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.നമ്മള്‍ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ ,ഗ്രേ ഹാറ്റ് ഹാക്കര്‍ ,വൈറ്റ് ഹാറ്റ് ഹാക്കര്‍  ഇവര്‍ മൂന്നുപേരും ആരാണെന്നവര്‍ മനസിലാക്കി.ഹാക്കര്‍മാരെല്ലാം ക്രാക്കര്‍മാരല്ലെന്നും(വെബ്    സൈറ്റുകളില്‍ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവര്‍)എത്തിക്കല്‍ ഹാക്കര്‍മാര്‍ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവര്‍) ആകാന്‍ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴില്‍സാധ്യതകളെകുറിച്ചു പറഞ്ഞും  വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്ന അവര്‍!






No comments:

Post a Comment