Friday, 10 March 2017

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം



ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കുള്ള ഏകദിന പരിശീലനം ഇന്നു ഞങ്ങളുടെ സ്കൂളില്‍ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റ എ
പ്രസിഡന്റ് ബാബു പള്ളം പരിശീലനം ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍ ഷീജാ ബീഗം പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം ജെ റസീനആശംസ പറഞ്ഞു.
സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായ വിഷ്ണു വിജയന്‍ ഇന്റര്‍നെറ്റ് &സൈബര്‍ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കര്‍ത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്‍മാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകള്‍ പരിചയപ്പെടുത്തി നാമെപ്പോഴും  സൈബര്‍ലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വര്‍ക്കിന്റെ wifi password  ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകള്‍ക്കകം ശക്തമായ ഒരു password ആര്‍ക്കും ഹാക്കു ചെയ്യാന്‍ സാധിക്കുമെന്നും നമ്മള്‍ സൈബര്‍ലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബര്‍ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി.
ഫിസിക്കല്‍ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ +2 വിദ്യാര്‍ത്ഥിയായ അമിത് ആണ്.ഉപകരണങ്ങളില്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് വേര്‍തിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബര്‍ഗ്ലര്‍ അലാറം,ഡാന്‍സിംഗ് ലൈറ്റ്,ലൈറ്റ് സെന്‍സിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങള്‍ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്നാണവന്‍ കുട്ടികളോട് പറഞ്ഞത്.
അനിമേഷന്‍ നിര്‍മാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാര്‍ഡ്‌വെയര്‍എന്നീ വിഭാഗങ്ങള്‍ സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍മാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവര്‍ പരിചയപ്പെടുത്തി.






























No comments:

Post a Comment