അഭിനാണ് താരം!!!
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം മൂന്നു ഘട്ടവും പൂര്‍ത്തിയായി.നാലു വിദ്യാലയങ്ങളില്‍ നിന്നായി പരിശീലനത്തില്‍ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താല്‍പര്യത്തോടെയാണവര്‍ പങ്കെടുത്തത്.കുഞ്ഞു അനിമേഷനുകള്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ (1.ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാകുന്ന തരത്തില്‍ ഇരുചക്രവാഹനങ്ങള്‍ ,2.കാര്‍പാര്‍ക്കിംഗിനു തനിയെ തുറക്കുന്ന ഗേറ്റ്, 3.അന്ധനായ വ്യക്തിക്ക് കീബോര്‍ഡില്‍ ടൈപ്പു ചെയ്യുമ്പോള്‍ വാക്കുകള്‍ കേള്‍പ്പിക്കുന്ന സോഫ്റ്റ്‍വെയര്‍ ... ഇതില്‍ രണ്ടും മൂന്നും ഇപ്പോതന്നെ ഉള്ളതാണെങ്കിലും ഈ ആശയം അവതരിപ്പിക്കുന്ന കുട്ടികള്‍ അതറിയുന്നല്ല!!)പങ്കുവച്ചും,ഇന്റര്‍നെറ്റും സൈബര്‍ സെക്യുരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചില്‍രീതികളെ താല്‍പര്യത്തോടെ കണ്ടും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തില്‍ ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവര്‍ ഇടപെട്ടു. ശബ്ദതാരാവലിയുടെ നമുക്കനുവദിച്ചിട്ടുള്ള അനുവദിച്ചിട്ടുള്ള രണ്ടു പേജ് സ്കൂള്‍വിക്കി പദകോശത്തിലേയ്ക്കു പകര്‍ത്തി .ഓരോ ദിവസത്തേയും മികച്ച പ്രകടനം കാഴ്ചവച്ച പതിനഞ്ചു കൂട്ടുകാര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി.മിടുക്കരെ തെരഞ്ഞെടുത്തത് അവര്‍തന്നെയായിരുന്നു. മൂന്നു ഘട്ടത്തിലും മിടുക്കന്മാരും മിടുക്കികളും ഉണ്ടായിരുന്നെങ്കിലും ഹാര്‍ഡ്‍വെയര്‍ വിഭാഗത്തില്‍ അത്ഭുതപ്പെടുത്തുന്ന ശ്രദ്ധയും പൊളിച്ച് വീണ്ടും കൃത്യമായി അടുക്കുന്നതില്‍ പ്രാഗല്‍ഭ്യവും ക്ഷമയോടെ മറ്റു കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കിയ മീനാങ്കല്‍ സ്കൂളിലെ അഭിനാണ് ഈ പരിശീലന വേളയിലെ താരം!!!!! അവനൊരു പുലിയാണ് !!!പിന്നെ മാന്‍കുട്ടിയുമാണ് !!ഐ റ്റി @സ്കൂള്‍ നടത്താനിരിക്കുന്ന അടുത്ത ഘട്ടം പരിശീലനത്തില്‍ ഇവരേയും ഇവരുടെ ആശയങ്ങളേയും ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു.
Enikku oru computer fitting chayyan ariyamayirunnu
ReplyDeleteAvasaram Kittittilla
ReplyDeleteAdpoli
ReplyDeleteAdpoli
ReplyDelete