Thursday, 27 July 2017

മാതൃഭൂമി മധുരം മലയാളം ഞങ്ങളുടെ സ്കൂളില്‍


ഇന്നു ഞങ്ങളുടെ സ്കൂളില്‍ മാതൃഭൂമി 'മധുരം മലയാളം' പരിപാടി ഉദ്ഘാടനം നടന്നു.ചാക്കച്ചേരി റബ്ബേഴ്സ് എം ഡി ശ്രീ  വിദ്യാധരനാണ് ഞങ്ങള്‍ക്ക് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.മാതൃഭൂമി നെടുമങ്ങാട് റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ തെന്നൂര്‍ അശോക് വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

പ്രഭാതഭക്ഷണം ഞങ്ങളുടെ സ്കൂളില്‍


ഞങ്ങളുടെ സ്കൂളില്‍ പ്രഭാതഭക്ഷണപരിപാടി ഉദ്ഘാടനം

സ്കൂള്‍ പ്രഭാതഭക്ഷണപരിപാടിയുടെ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം സ്കൂളില്‍ നടന്നു.മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ് കുമാര്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ സംഗീത രാജേഷ്,സുമയ്യ മനോജ്,എന്‍ ആര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം,ഹെഡ്മിസ്ട്രസ് എം ജെ റസീന സ്റ്റാഫ് സെക്രട്ടറി ജി എസ് മംഗളാംമ്പാള്‍, പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു.അതിനോടൊപ്പം 8A യിലെ കൂട്ടുകാര്‍ ഭക്ഷണം കഴിക്കാനുള്ള പത്ത് പാത്രം  സ്കൂളിനു വാങ്ങിനല്‍കി.









Friday, 21 July 2017

തങ്കത്താഴികക്കുടമല്ല










ജൂലൈ 21 ഇന്നു ചാന്ദ്രദിനം 
ചന്ദ്രന്‍ .ഞങ്ങളുടെ സ്കൂളില്‍ സയന്‍സ്ക്ലബ്ബ് കൂട്ടുകാരുടെ ചാര്‍ട്ട് പ്രദര്‍ശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.

Sunday, 16 July 2017

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂള്‍ബ്ലോഗിന്റെ പത്താംവര്‍ഷവും



കരിപ്പൂര് ഗവഹൈസ്കൂളില്‍ ഈ വര്‍ഷത്തെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുട്ടിക്കൂട്ടം കൂട്ടുകാര്‍ തയ്യാറാക്കിയ ഐ സി റ്റി മാഗസിന്‍ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ
ചന്തു എസ് ഉദ്ഘാടനം നിര്‍വഹിച്ചു.പൂര്‍വവിദ്യാര്‍ത്ഥിയായ
അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടര്‍ കുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടര്‍ന്ന കുട്ടികള്‍ അവരുടെ റാസ്പ്ബറി പൈ ആശയങ്ങള്‍ പങ്കുവച്ചു.സ്കൂള്‍ബ്ലോഗിന്റെ പത്താംവര്‍ഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗില്‍ 'പത്താം വര്‍ഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥിയും ദേശീയശാസ്ത്രകോണ്‍ഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയന്‍ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖില്‍ജ്യോതി മീനാങ്കല്‍ സ്കൂളിലെ അബിന്‍, അജിനാദ്, എന്നിവര്‍ സംസാരിച്ചു.കുട്ടിക്കൂട്ടം കണ്‍വീനര്‍ അലീന നന്ദി പറഞ്ഞു.








പിറന്നാളിനു സ്കൂളിനൊരു പാത്രം

ഏഴ് ബി യിലെ ബിജിത ജയന്‍ അവളുടെ പിറന്നാളിന് പള്ളിക്കൂടത്തിനൊരു പാത്രം സമ്മാനിച്ചപ്പോള്‍

Saturday, 15 July 2017

ബ്ലോഗ് വസന്തം


പ്രിയ കൂട്ടുകാരേ.....
ഞങ്ങളുടെ ബ്ലോഗിന്റെ പത്താം വര്‍ഷമാണിത്.2007ലാണ് ഞങ്ങളുടെ സ്കൂളിനൊരു ബ്ലോഗുണ്ടായത്.മീനാങ്കല്‍ സ്കൂളിലെ ഉദയന്‍സാറാണ് ബ്ലോഗിന്റെ സാധ്യതകള്‍ അന്നത്തെ കൂട്ടുകാരോട് പങ്കുവച്ച് ബ്ലോഗ് ആരംഭിക്കാന്‍ കുട്ടികളെ സഹായിച്ചത്.ഞങ്ങളുടെ സ്കൂളിലെ അന്നത്തെ മലയാളം അധ്യാപകനായ ബാലചന്ദ്രന്‍സാറിന്റെ നേതൃത്വത്തിലാണ് കൂട്ടുകാര്‍ പോസ്റ്റുകളിട്ടത്.2006 -ല്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ ബ്ലോഗ് എന്ന നവമാധ്യമത്തെ കുറിച്ചുവന്ന ഒരു ഫീച്ചര്‍ അന്നു കൂട്ടുകാര്‍ വിദ്യാരംഗം കലാസാഹിത്യവേദിയില്‍ പങ്കുവച്ചിരുന്നു.അവനവന്‍ പ്രസാധകനാകുന്ന ഈ നവമാധ്യമത്തിന്റ സാധ്യതകള്‍ ആദ്യകാലത്ത് പ്രയോജനപ്പെടുത്തിയത് മീര പി എസ്, ശാന്തിഭൂഷണ്‍ , ഗീതു ,ഗൗതം,യദുകൃഷ്ണന്‍ അഭിനു, വിനായക്ശങ്കര്‍,സുധന്യ,തുഷാര ,ശ്യാമ സോണിത്ത് തുടങ്ങിയവരായിരുന്നു. പിന്നെയും പലകൂട്ടുകാരും ബ്ലോഗില്‍ പ്രസാധകരായി.അതിന്നും തുടരുന്നു.ഹിന്ദുവിലും മാതൃഭൂമി പത്രത്തിലും അന്നു ഞങ്ങളുടെ ബ്ലോഗിനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു.കേരളത്തിലെ സ്കൂളുകളില്‍ വച്ച് ഇത്രയും പഴക്കമുള്ള ബ്ലോഗ് ഞങ്ങളുടേതായിരിക്കുമെന്നു കരുതുന്നു. ഇപ്പോ ഫെയ്സ്‍ബുക്ക്,സ്കൂള്‍വിക്കി എന്നീ മാധ്യമങ്ങളൊക്കെയുണ്ടെങ്കിലും സ്കൂളിനെ സംമ്പന്ധിച്ച എല്ലാ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട കിളിത്തട്ടിലാണ്.ഉദയന്‍സാറും ബാലചന്ദ്രന്‍ സാറും അന്നത്തെ ബ്ലോഗെഴുത്തുകാരായ കൂട്ടുകാരും ചേര്‍ന്ന ഒരു കൂട്ടായ്മ ഞങ്ങളുടെ സ്കൂളില്‍ വ്യത്യസ്തമായ എന്തെങ്കിലും പരിപാടി ചെയ്യണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.ഇതു ഞങ്ങള്‍ കുട്ടിക്കൂട്ടം കൂട്ടുകാരുടെ ആഗ്രഹമാണ്.



മാതൃഭൂമി പത്രത്തില്‍ അന്ന് വന്ന വാര്‍ത്ത.

ുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കു വേണ്ടി 
വൈഷ്ണവി എ വി

Saturday, 1 July 2017

ജന്മദിനത്തില്‍ സ്കൂള്‍ലൈബ്രറിയിലേക്കൊരു പുസ്തകം😃😃😃😃😃


എട്ട് സി യിലെ ശ്രീരാജ് അവന്റെ ജന്മദിനം സ്കൂള്‍ ലൈബ്രറിക്ക് ഒരു പുസ്തകം നല്കി ആഘോഷിച്ചപ്പോള്‍...