Saturday, 15 July 2017

ബ്ലോഗ് വസന്തം


പ്രിയ കൂട്ടുകാരേ.....
ഞങ്ങളുടെ ബ്ലോഗിന്റെ പത്താം വര്‍ഷമാണിത്.2007ലാണ് ഞങ്ങളുടെ സ്കൂളിനൊരു ബ്ലോഗുണ്ടായത്.മീനാങ്കല്‍ സ്കൂളിലെ ഉദയന്‍സാറാണ് ബ്ലോഗിന്റെ സാധ്യതകള്‍ അന്നത്തെ കൂട്ടുകാരോട് പങ്കുവച്ച് ബ്ലോഗ് ആരംഭിക്കാന്‍ കുട്ടികളെ സഹായിച്ചത്.ഞങ്ങളുടെ സ്കൂളിലെ അന്നത്തെ മലയാളം അധ്യാപകനായ ബാലചന്ദ്രന്‍സാറിന്റെ നേതൃത്വത്തിലാണ് കൂട്ടുകാര്‍ പോസ്റ്റുകളിട്ടത്.2006 -ല്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ ബ്ലോഗ് എന്ന നവമാധ്യമത്തെ കുറിച്ചുവന്ന ഒരു ഫീച്ചര്‍ അന്നു കൂട്ടുകാര്‍ വിദ്യാരംഗം കലാസാഹിത്യവേദിയില്‍ പങ്കുവച്ചിരുന്നു.അവനവന്‍ പ്രസാധകനാകുന്ന ഈ നവമാധ്യമത്തിന്റ സാധ്യതകള്‍ ആദ്യകാലത്ത് പ്രയോജനപ്പെടുത്തിയത് മീര പി എസ്, ശാന്തിഭൂഷണ്‍ , ഗീതു ,ഗൗതം,യദുകൃഷ്ണന്‍ അഭിനു, വിനായക്ശങ്കര്‍,സുധന്യ,തുഷാര ,ശ്യാമ സോണിത്ത് തുടങ്ങിയവരായിരുന്നു. പിന്നെയും പലകൂട്ടുകാരും ബ്ലോഗില്‍ പ്രസാധകരായി.അതിന്നും തുടരുന്നു.ഹിന്ദുവിലും മാതൃഭൂമി പത്രത്തിലും അന്നു ഞങ്ങളുടെ ബ്ലോഗിനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു.കേരളത്തിലെ സ്കൂളുകളില്‍ വച്ച് ഇത്രയും പഴക്കമുള്ള ബ്ലോഗ് ഞങ്ങളുടേതായിരിക്കുമെന്നു കരുതുന്നു. ഇപ്പോ ഫെയ്സ്‍ബുക്ക്,സ്കൂള്‍വിക്കി എന്നീ മാധ്യമങ്ങളൊക്കെയുണ്ടെങ്കിലും സ്കൂളിനെ സംമ്പന്ധിച്ച എല്ലാ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട കിളിത്തട്ടിലാണ്.ഉദയന്‍സാറും ബാലചന്ദ്രന്‍ സാറും അന്നത്തെ ബ്ലോഗെഴുത്തുകാരായ കൂട്ടുകാരും ചേര്‍ന്ന ഒരു കൂട്ടായ്മ ഞങ്ങളുടെ സ്കൂളില്‍ വ്യത്യസ്തമായ എന്തെങ്കിലും പരിപാടി ചെയ്യണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.ഇതു ഞങ്ങള്‍ കുട്ടിക്കൂട്ടം കൂട്ടുകാരുടെ ആഗ്രഹമാണ്.



മാതൃഭൂമി പത്രത്തില്‍ അന്ന് വന്ന വാര്‍ത്ത.

ുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കു വേണ്ടി 
വൈഷ്ണവി എ വി

No comments:

Post a Comment